2024 ലെ ഐപിഎല്‍ ലേലത്തിന് മുമ്പ്, ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം എല്ലാവരേയും അമ്പരപ്പിച്ചു. അത് രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സിയില്‍നിന്ന് പുറത്താക്കി എന്നതായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് വന്ന ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചത് അമ്പരപ്പിക്കുന്ന തീരുമാനമായി. എന്നിരുന്നാലും ശക്തമായ ടീമിനെയാണ് സീസണില്‍ മുംബൈ സെറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ മുംബൈയുടെ ഏറ്റവും നിര്‍ണ്ണായക താരം ആരാണ്? മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ ഇപ്പോള്‍ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ്. അത് ഹാര്‍ദിക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ജസ്പ്രീത് ബുംറയോ അല്ല, അത് 29കാരനായ ശ്രീലങ്കന്‍ താരം നുവാന്‍ തുഷാരയെണെന്നാണ് ബൗച്ചര്‍ പറയുന്നത്.
അവസാന ഒന്നോ രണ്ടോ മാസം കൊണ്ടാണ് ഞങ്ങളുടെ പദ്ധതിയിലേക്ക് നുവാന്‍ തുഷാര എത്തുന്നത്. അബുദാബിയില്‍ നടന്ന ടി10 ക്രിക്കറ്റില്‍ ഞാന്‍ അവന്റെ പ്രകടനം കണ്ടിരുന്നു. അവന്റെ വളരെ മനോഹരമായാണ് പന്തെറിഞ്ഞത്. നിരവധി വിക്കറ്റ് നേടിയെന്നത് മാത്രമല്ല ഡെത്തോവറില്‍ റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടുന്നു. കറെന്‍ പൊള്ളാര്‍ഡും ഈ ടൂര്‍ണമെന്റിലുണ്ടായിരുന്നു. എന്നാല്‍ നുവാനെ നേരിടാന്‍ പ്രയാസപ്പെട്ടു.
Read more
ലസിത് മലിംഗ നുവാനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവനെ ടീമിലെടുത്തതില്‍ ടീമിലെല്ലാവരും വളരെ സന്തുഷ്ടരാണ്. മഹേല ജയവര്‍ധനയും അവനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ബൗളിങ്ങില്‍ നല്ല വ്യത്യസ്തതയുള്ള താരമാണവന്‍. ഐപിഎല്ലില്‍ ഞങ്ങളുടെ എക്സ് ഫാക്ടര്‍ താരമാണവന്‍- ബൗച്ചര്‍ പറഞ്ഞു. ഇത്തവണത്തെ മിനിലേലത്തില്‍ 4.80 കോടി രൂപയ്ക്കാണ് മുംബൈ നുവാന്‍ തുഷാരയെ ഒപ്പം കൂട്ടിയത്.