ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് 6 റണ്‍സിന് തോറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിന്‍ കീഴിലുള്ള മുംബൈയുടെ പരാജയത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ അസ്വസ്തനായിരുന്നു. രോഹിത് ഉജ്ജ്വലമായി ബാറ്റ് ചെയ്യുകയും 29 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം 43 റണ്‍സ് നേടുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രകടനം അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈയെ ജയത്തിലെത്താന്‍ സഹായിച്ചില്ല.
മത്സരശേഷം കളിക്കാരുമായി സംസാരിക്കുന്നതിനിടെ ഹാര്‍ദിക് മുന്‍ ക്യാപ്റ്റനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രോഹിത് മോശം മാനസികാവസ്ഥയിലായതിനാല്‍ താരത്തെ ശകാരിക്കാന്‍ തുടങ്ങി. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളില്‍ ശര്‍മ്മ അസ്വസ്ഥനായി.
#HardikPandya #MIvsGT
Mumbai Indians is now a broken side 💀
Well captained Ashish Nehra 🤌
Well bowled Umesh yadav 🔥 pic.twitter.com/Pksxy85HOI— DINU X (@Unlucky_Hu) March 25, 2024
രോഹിത് ഹാര്‍ദ്ദിക്കിനോട് അവരുടെ റണ്‍ ചേസിനിടെ ചെയ്ത തെറ്റിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ടിരുന്നു. പുതിയ നായകന് തന്റെ സീനിയര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. രോഹിത്തിന്റെ രോഷത്തോടെയുള്ള പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read more
ശുഭ്മാന്‍ ഗില്‍ നായകനായി അരങ്ങറിയ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേയായുള്ളു. 38 ബോളില്‍ 46 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.