IPL 2024: ഇപ്പോഴും ധോണി സെറ്റ് ചെയ്യുന്ന ഫീല്‍ഡിംഗിലേക്കാണ് നോക്കുന്നത്: ദീപക് ചഹാര്‍

ഐപിഎലില്‍ പുതിയ നായകനായ ഋതുരാജ് ഗെയ്ക്‌വാദിന് കീഴില്‍ സിഎസ്‌കെ ഗംഭീര പ്രകടനം നടത്തുകയാണ്. സീസണില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരവും ജയിച്ച് അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ട്. പക്ഷെ നായകനെന്ന പേര് മാത്രമാണ് ഋതുരാജിനെന്നും ഇപ്പോഴും മത്സരം നിയന്ത്രിക്കുന്നത് ധോണിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സിഎസ്‌കെ ബോളര്‍ ദീപക് ചഹാര്‍.

ഇപ്പോഴും ധോണി സെറ്റ് ചെയ്യുന്ന ഫീല്‍ഡിംഗിലേക്കാണ് നോക്കുന്നത്. ഋതുരാജ് നായകനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എന്നാല്‍ പന്തെറിയുമ്പോള്‍ ധോണിയേയും ഞാന്‍ നോക്കുന്നു- ദീപക് ചഹാര്‍ പറഞ്ഞു.

ഋതുരാജ് പല കാര്യങ്ങളും ധോണിയോട് ചോദിച്ചിട്ടാണ് ചെയ്യുന്നത്. ഋതുരാജാണ് സിഎസ്‌കെയുടെ നായകനെങ്കിലും തീരുമാനങ്ങളുടെ തല ധോണിയിടേതുതന്നെയാണ്. ബോളര്‍മാരെല്ലാം സമ്മര്‍ദ്ദത്തിലാവുമ്പോള്‍ ധോണിയിലേക്കാണ് നോക്കുന്നത്. എങ്കിലും ധോണിയുടെ ശിക്ഷണത്തില്‍ വളരാനുള്ള അവസരമാണ് ഋതുരാജിന് മുന്നിലുള്ളത്. ധോണിക്ക് കീഴില്‍ ക്യാപ്റ്റനായി വളരുന്നത് താരത്തിന് ഗുണം ചെയ്യും.

Read more

ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും തകര്‍ത്തു. ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ ഇന്നിംഗ്‌സ് 143 ല്‍ അവസാനിച്ചു.