IPL 2025: അമ്പോ, ഞെട്ടിക്കാനൊരുങ്ങി ഐപിഎല്ലിലെ വമ്പൻ ടീമുകൾ, സൂപ്പർ താരങ്ങൾ പുറത്തേക്ക്; ഫൈനൽ ലിസ്റ്റ് നോക്കാം

നിരവധി റിപ്പോർട്ടുകൾ പ്രകാരം, 10 ഐപിഎൽ ഫ്രാഞ്ചൈസികളും ഐപിഎൽ 2025-ലേക്ക് നിലനിർത്തിയ കളിക്കാരുടെ പട്ടിക അന്തിമമാക്കിയിട്ടുണ്ട്. പേരുകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാരിക്കെ ആരൊക്കെയായിരിക്കും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളിൽ ഉണ്ടാകുക എന്നതാണ് ആരധകരുടെ ചിന്ത.

അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ചില അപ്രതീക്ഷിത തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. നിലവിലെ ജേതാക്കൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവയുടെ നായകൻ ശ്രേയസ് അയ്യരെ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ബാക്കിയുള്ള ടീമുകളും തങ്ങളുടെ ലിസ്റ്റ് പൂർത്തിയാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകൾ നിലനിർത്തിയേക്കാവുന്ന കളിക്കാരുടെ പട്ടിക ഇങ്ങനെ:

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: സുനിൽ നരെയ്ൻ, റിങ്കു സിംഗ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ (അൺക്യാപ്ഡ്) രമൺദീപ് സിംഗ് (അൺക്യാപ്ഡ്)

മുംബൈ ഇന്ത്യൻസ്: ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമൻ ധിർ (അൺക്യാപ്ഡ്)

ചെന്നൈ സൂപ്പർ കിംഗ്സ്: എംഎസ് ധോണി (അൺക്യാപ്പ്ഡ്), റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരണ, രചിൻ രവീന്ദ്ര അല്ലെങ്കിൽ ശിവം ദുബെ

സൺറൈസേഴ്സ് ഹൈദരാബാദ്: ഹെൻറിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ, സായ് സുദർശൻ, ഷാരൂഖ് ഖാൻ
രാഹുൽ തെവാട്ടിയ (ആർടിഎം)

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‌ലി, രജത് പാട്ടിദാർ, യാഷ് ദയാൽ (അൺക്യാപ്ഡ്)

പഞ്ചാബ് കിങ്‌സ്: പ്രഭ്സിമ്രാൻ സിംഗ് (അൺക്യാപ്ഡ്), ശശാങ്ക് സിംഗ് (അൺക്യാപ്ഡ്)

ഡൽഹി ക്യാപിറ്റൽസ്: അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, ജേക്ക് ഫ്രേസർ മക്ഗുർക്ക്, അഭിഷേക് പോറെൽ (അൺക്യാപ്ഡ്)

രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ, സന്ദീപ് ശർമ്മ (അൺക്യാപ്ഡ്)

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് : നിക്കോളാസ് പൂരൻ, മായങ്ക് യാദവ്, ആയുഷ് ബഡോണി, മൊഹ്സിൻ ഖാൻ, രവി ബിഷ്‌ണോയ് (ആർടിഎം)

Read more