ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സിന് വേണ്ടി വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് യുവ താരം ഇഷാൻ കിഷൻ. ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരം പിന്നീടുള്ള മത്സരങ്ങളിൽ ഫ്ലോപ്പായി മാറിയിരിക്കുകയാണ്. ഇന്ന് ഗുജറാത്തിനെതിരെ 14 പന്തിൽ നിന്നായി 2 ഫോർ അടക്കം 17 റൺസാണ് താരത്തിന്റെ സംഭാവന.
ആദ്യ മത്സരത്തിൽ 47 പന്തിൽ 106 റൺസ് നേടിയ താരം പിന്നീട് കളിച്ച നാല് മത്സരങ്ങളിൽ നിന്നായി 25 പന്തിൽ നിന്ന് 21 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണി ചിലതിയ താരമായിരുന്നു ഇഷാൻ കിഷൻ. എന്നാൽ മോശമായ പ്രകടനം കാരണം താരത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഗുജറാത്തിനെതിരെ സൺറൈസേഴ്‌സ് 152 റൺസാണ് നേടിയത്. നിതീഷ് കുമാർ റെഡ്‌ഡി 31 റൺസും, ഹെൻറിച്ച് ക്ലാസ്സൻ 27 റൺസും, പാറ്റ് കമ്മിൻസ് 22 റൺസും നേടി.
Read more
ഈ സീസണിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ സൺറൈസേഴ്‌സ് പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ആദ്യ 300 നേടുന്ന ടീമായി സൺറൈസേഴ്‌സ് മാറും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഇങ്ങനെയാണ് തുടർന്നും കളിക്കുന്നതെങ്കിൽ 300 പോയിട്ട് 200 പോലും ടീം അടിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.