ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ ഉടൻ തുടങ്ങുമ്പോൾ, എല്ലാ ഫ്രാഞ്ചൈസികളും അവരുടെ ടീം ക്യാമ്പുകളിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെയും ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
രാജസ്ഥാൻ റോയൽസ് (ആർആർ) വിട്ടയച്ച ശേഷം രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുക ആയിരുന്നു. വെറ്ററൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടറെ കൊണ്ടുവരാൻ ടീം 2025 ലെ മെഗാ ലേലത്തിൽ 9.75 കോടി മുടക്കി എന്ന് ശ്രദ്ധിക്കണം. 2009-ൽ സൂപ്പർ കിംഗ്സിനൊപ്പം തൻ്റെ ഐപിഎൽ കരിയർ ആരംഭിച്ച അശ്വിൻ 2015 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. 212 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 29.82 ശരാശരിയിലും 7.12 എന്ന എക്കോണമി റേറ്റിലും 180 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ്.
കഴിഞ്ഞ ഡിസംബറിൽ നടന്ന മെഗാ ലേലത്തിൽ ഫ്രാഞ്ചൈസി സ്വന്തമാക്കിയപ്പോൾ അത് 10 വർഷത്തിന് ശേഷം ഉള്ള തിരിച്ചുവരവായിരുന്നു. എംഎസ് ധോണിയും അശ്വിനും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അശ്വിൻ ധോണിക്ക് ബാറ്റിംഗ് ടിപ്‌സ് നൽകുന്ന ക്ലിപ്പ് ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധ നേടി.
2009 മുതൽ 2015 വരെ സൂപ്പർ കിംഗ്‌സിനായി രവിചന്ദ്രൻ അശ്വിൻ 97 മത്സരങ്ങൾ കളിച്ചു. 24.22 ശരാശരിയിലും 6.46 എന്ന ഇക്കോണമി റേറ്റിലും 90 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.