ഇന്നലെ നടന്ന ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിന് നാല് റൺസിന്റെ വിജയം. ഇതോടെ അടുപ്പിച്ച് രണ്ട് മത്സരങ്ങൾ പന്തിന്റെ കീഴിൽ വിജയിക്കാൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് (81) നിക്കോളാസ് പുരാൻ (87*) എന്നിവരുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോറിൽ എത്തിയത്.
ഇന്നലെ നടന്ന മത്സരത്തിൽ ആരാധകർ ഉറ്റു നോക്കിയത് നാളുകൾ ഏറെയായി ഫോം ഔട്ട് ആയി നിന്നിരുന്ന ലക്‌നൗ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനം കാണാനായിരുന്നു. എന്നാൽ അദ്ദേഹം ബാറ്റ് ചെയ്യ്തിരുന്നില്ല. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിഷഭ് പന്ത്.
റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:
” കൊൽക്കത്തയുടെ സ്പിന്നർമാരെ പരിഗണിച്ച് ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താനാണ് ടീം ശ്രമിച്ചത്. പവർപ്ലേയ്ക്ക് ശേഷമാണ് ബാറ്റിങ്ങിന് അനുകൂലമായ ട്രാക്കാണെന്ന് മനസിലായത്. മത്സരം കടുത്തതാകുമെന്ന് അപ്പോൾ തന്നെ മനസിലായി. എങ്കിലും നിലവിലുണ്ടായിരുന്ന പ്ലാൻ തന്നെയാണ് മത്സരത്തിൽ പ്രയോഗിച്ചത്. കൊൽക്കത്തയുടെ ബാറ്റിങ്ങിൽ ഇടയ്ക്ക് വിക്കറ്റുകൾ വീണതാണ് മത്സരം ലഖ്നൗവിന് അനുകൂലമാക്കിയത്. ഒരു ടീമിന്റെ പ്ലാനുകൾ ചിലപ്പോൾ വിജയിക്കും. മറ്റുചിലപ്പോൾ പരാജയപ്പെടും. ഇന്നത്തെ പ്ലാനുകൾ വിജയിച്ചതിൽ സന്തോഷമുണ്ട്” റിഷഭ് പന്ത് പറഞ്ഞു.
238 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ആൻജിൻക്യ രഹാനെ (61) വെങ്കിടേഷ് ഐയ്യർ (45) റിങ്കു സിങ് (35*) എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ കൊൽക്കത്തയ്ക്ക് 234 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാനം വരെ നീണ്ടു നിന്ന പോരാട്ടത്തിലാണ് ലക്‌നൗ വിജയത്തിലെത്തിയത്.