IPL 2025: ആ താരങ്ങളെ കണ്ട് പഠിക്കരുത് എന്നെ എനിക്ക് നിന്നോട്ട് പറയാൻ പറ്റു, യുവ ബാറ്റിങ് സെൻസേഷന് ഉപദ്ദേശം നൽകി മഹേന്ദ്ര സിംഗ് ധോണി; വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

ധോണി ചെന്നൈ സൂപ്പർ കിങ്സിലെ തന്റെ കരിയറിൽ എല്ലാ കാലത്തും യുവ പ്രതിഭകളെക്കാൾ പരിചയസമ്പന്നരായ കളിക്കാർക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിൽ തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റതിന് ശേഷം ടീം മാനേജ്‌മെന്റ് അവരുടെ സമീപനം മാറ്റാൻ തീരുമാനിച്ചു. അതിന്റെ ഫലവും ഇന്നലത്തെ മത്സരത്തിൽ കണ്ടു. 5 മത്സരങ്ങൾ തുടർച്ചയായി തോറ്റ ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ 5 വിക്കറ്റിന്റെ ജയം നേടി വിജയവഴിയിൽ തിരികെ എത്തി. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് മറികടന്ന് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തി. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി.

സീസണിൽ ഇതുവരെ രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, ഡെവൺ കോൺവേ എന്നിവരെ ഓപ്പണർമാരായി പരീക്ഷിച്ചെങ്കിലും മൂന്ന് പേരും സ്ഥിരതയാർന്ന ഫലങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു. പരിക്കേറ്റ ഗെയ്‌ക്‌വാദിന് പകരക്കാരനായി പ്ലെയിംഗ് ഇലവനിലേക്ക് മടങ്ങുന്നതിന് മുമ്പ് ത്രിപാഠിയെ ടീമിൽ നിന്ന് ഒഴിവാക്കിയാതായിരുന്നു. ത്രിപാഠി ഇപ്പോൾ മൂന്നാം നമ്പറിൽ ആണ് ബാറ്റിംഗിന് ഇറങ്ങുന്നത്. അതേസമയം ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കോൺവേ ബെഞ്ചിലായിരുന്നു.

20 കാരനായ ആന്ധ്രാപ്രദേശ് ബാറ്റ്‌സ്മാൻ ഷെയ്ക്ക് റഷീദിന് കോൺവേക്ക് പകരം ടീമിൽ സ്ഥാനം കിട്ടി. മിന്നുന്ന ഷോട്ടുകൾക്ക് പോകാതെ ക്രിക്കറ്റ് സ്ട്രോക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വലംകൈയ്യൻ താരത്തെ ധോണിയെയും ക്രിക്കറ്റ് വിദഗ്ധരെയും ആകർഷിച്ചു. 19 പന്തിൽ നിന്ന് 142.10 എന്ന സ്ട്രൈക്ക് റേറ്റിൽ 6 ഫോറുകളുടെ സഹായത്തോടെ ഷെയ്ക്ക് 27 റൺസ് നേടി. 4.5 ഓവറിൽ രവീന്ദ്രയ്‌ക്കൊപ്പം ആദ്യ വിക്കറ്റിൽ 52 റൺസ് താരം കൂട്ടിച്ചേർത്തു. പവർ പ്ലേയിലെ ഇവരുടെ വേഗത്തിലുള്ള ബാറ്റിംഗ് അവസാന ഫലത്തിൽ നിർണായകമായി. മത്സരശേഷം പുതിയ ഓപ്പണറെക്കുറിച്ച് മുരളി കാർത്തിക്, ധോണിയോട് ചോദിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അദ്ദേഹത്തെ പ്രശംസിച്ചു.

“ലഖ്‌നൗവിനെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. വർഷങ്ങളായി അദ്ദേഹം ഞങ്ങളോടൊപ്പമുണ്ട്. ഓരോ വർഷവും അവൻ മെച്ചപ്പെട്ടിട്ടുണ്ട്. ഈ വർഷം, പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിട്ട് നെറ്റ് സെഷനിൽ അദ്ദേഹം തന്റെ ക്ലാസ് കാണിച്ചു. ഞങ്ങൾക്ക് ഒരു മാറ്റം ആവശ്യമായിരുന്നു, അതിനാൽ അദ്ദേഹത്തിന് ഒരു അവസരം ലഭിച്ചു. ഷെയ്ക്കിന് ഷോട്ടുകൾ അടിക്കാൻ കഴിയും, പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മറ്റ് ഓപ്പണർമാരെപ്പോലെ ഹിറ്റുകൾ അടിക്കുന്നത് ഒഴിവാക്കാൻ ഞാൻ അദ്ദേഹത്തോട് നിർദ്ദേശിക്കും, ”അദ്ദേഹം പറഞ്ഞു.