IPL 2025: സിക്സർ മഴയ്ക്ക് സാക്ഷിയാകാൻ ആരാധകർ തയ്യാർ; ഹൈദരാബാദിൽ ടോസ് വീണു

ഐപിഎൽ 18 ആം സീസണിൽ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ന് നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ഹൈദരാബാദ് ഇത്തവണ മികച്ച സ്‌ക്വാഡ് ആയിട്ടാണ് വരുന്നത്.

ഇന്നത്തെ മത്സരത്തിൽ സിക്സർ മഴ പ്രതീക്ഷിച്ചരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. മത്സരത്തിൽ സഞ്ജുവിന് പകരം രാജസ്ഥാനെ നയിക്കുന്നത് റിയാൻ പരാഗാണ്. വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിനെ കാണാൻ സാധിക്കില്ല. ഇമ്പാക്ട് പ്ലയെർ ആയി ബാറ്റിങ്ങിന് മാത്രമേ താരത്തിന് ഇറങ്ങാൻ സാധിക്കു.

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:

യശസ്‌വി ജയ്‌സ്വാൾ, ശുഭം ദുബേ, റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മയർ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ഫസൽഹക്ക് ഫാറൂഖി, സന്ദീപ് ശർമ്മ. ഇമ്പാക്ട് പ്ലയെർ: സഞ്ജു സാംസൺ.

സൺ റൈസേഴ്‌സ് ഹൈദരാബാദ്:

” അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്‌ഡി, ഹെൻറിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അങ്കിത് വർമ്മ, അഭിനവ് മനോഹർ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, സിമാർജീത് സിങ്.