ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശക്കുശേഷം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തെറിഞ്ഞ് വമ്പൻ ജയമാണ് സ്വന്തമാക്കിയത്. കൊൽക്കത്തക്കെതിരായ ജയത്തോടെ അവസാന സ്ഥാനത്തു നിന്ന് മുംബൈ ആറാം സ്ഥാനത്തേക്ക് വമ്പൻ കുതിപ്പ് നടത്തിയിരിക്കുകയാണ്.
എന്തായാലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (കെകെആർ) തകർപ്പൻ വിജയത്തിൽ സൂര്യകുമാർ യാദവിന്റെ ചില ഷോട്ടുകൾ കണ്ട് താൻ ഞെട്ടിപ്പോയെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഓപ്പണർ റയാൻ റിക്കൽട്ടൺ. തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ വെറും ഒമ്പത് പന്തിൽ നിന്ന് 27 റൺസ് നേടി തിളങ്ങി.
റയാൻ റിക്കെൽട്ടൻ മികച്ച സ്ട്രോക്ക്പ്ലേയുടെ പിൻബലത്തിൽ മുംബൈക്ക് ചെറിയ സ്കോർ പിന്തുടരുമ്പോൾ തകർപ്പൻ തുടക്കം കിട്ടിയത്. ശേഷം സൂര്യകുമാർ യാദവ് എത്തി ഫിനിഷിങ് ജോലി മാത്രമേ ചെയ്യേണ്ടതായി വന്നുള്ളൂ. തുടർച്ചയായ തോൽവികൾക്ക് ശേഷം മുംബൈയ്ക്ക് നെറ്റ് റൺ റേറ്റ് പ്രധാനമായതിനാൽ ഫ്രീക്ക് സ്റ്റൈലിലാണ് സൂര്യകുമാർ ഇന്നിംഗ്സ് കൊണ്ടുപോയത്.
മത്സരം കഴിഞ്ഞ് തന്റെ സഹതാരവും കെകെആർ വിക്കറ്റ് കീപ്പറുമായ ക്വിന്റൺ ഡി കോക്കിനോട് സൂര്യ കളിച്ച ഷോട്ടിനെക്കുറിച്ച് റിക്കെൽട്ടൺ സംസാരിച്ചു.
“സൂര്യകുമാർ ഒരു തമാശക്കാരനാണെന്ന് ക്വിന്നി കടന്നുപോയപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന കാര്യങ്ങൾ ആണ് അയാൾ ചോദിക്കുന്നത്. അദ്ദേഹം കളിക്കുന്ന ഷോട്ടുകൾ ഒകെ മറ്റുള്ള താരങ്ങൾക്ക് സ്വപ്നം മാത്രമാണ്. അയാൾ ഉള്ളത് ഞങ്ങളുടെ ഭാഗ്യം.”
Read more
പതിമൂന്നാം ഓവറിൽ ആൻഡ്രെ റസ്സലിന്റെ പന്തിൽ സിക്സർ പറത്തി സൂര്യകുമാർ യാദവ് മത്സരം മനോഹരമായി അവസാനിപ്പിച്ചു. സീസണിലെ ആദ്യ ഹോം മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം മുംബൈ അവരുടെ നെറ്റ് റൺ റേറ്റ് +0.309 ആയി മെച്ചപ്പെടുത്തി.