ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഓള്‍ ഇന്ത്യ ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ജെജിസി ആദരിച്ചു. ചെയര്‍മാന്‍ രാജേഷ് റോക്ക്‌ഡേ, ഐപിസി സയ്യാം മെഹറ, മുന്‍ ചെയര്‍മാന്‍മാരായ അശോക് മീനാവാല, ആശിഷ് പെത്തെ തുടങ്ങിയവരും ആദരം അര്‍പ്പിച്ചു.
Read more
ദേശീയ നേതാക്കള്‍ അടക്കമുള്ള വലിയൊരു സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേരളത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി പ്രേമാനന്ദ്, സെക്രട്ടറിമാരായ അഹമ്മദ് പൂവില്‍, എന്‍ടികെ ബാപ്പു, സിഎച്ച് ഇസ്മായില്‍, വിജയകൃഷ്ണാ വിജയന്‍, എസ് സാദിഖ്, ജയചന്ദ്രന്‍ പള്ളിയമ്പലം,ബെന്നി അഭിഷേകം തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.