IPL 2025: കളികൾ വേറെ ലെവലാക്കാൻ മുംബൈ ഇന്ത്യൻസ്, ലേലത്തിൽ ലക്ഷ്യമിടുന്നത് രണ്ട് ഇന്ത്യൻ സൂപ്പർതാരങ്ങളെ; ആരാധകർ ഹാപ്പി

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗിലെ വമ്പൻ ടീമുകളിൽ ഒന്നാണ്. മെഗാ ലേലത്തിന് മുമ്പ് തങ്ങളുടെ ടീമിൽ നിലനിർത്താൻ പട്ടിക ടീം പുറത്തുവിട്ടിരിക്കുന്നു. ഏകദേശം ഒരു മാസത്തിന് ശേഷം നടക്കാനിരിക്കുന്ന മെഗാ ലേലത്തിൽ 19 താരങ്ങളെ 45 കോടി രൂപക്ക് ടീമിന് സ്വന്തമാക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. ബോളിങ് ഡിപ്പാർട്മെന്റ് ശക്തിപ്പെടുത്താനാണ് ടീം ശ്രമിക്കാൻ പോകുന്നത്. കഴിഞ്ഞ കുറച്ച് വർഷമായി ടീമിന് പണി നൽകിയത് ഈ ഡിപ്പാർട്മെന്റ് ആണ്.

ജസ്പ്രീത് ബുംറയെ പോലെ ഒരു മികച്ച ബോളർ ഉണ്ടെങ്കിലും അദ്ദേഹത്തിന് പിന്തുണ നല്കാൻ ആൾ ഇല്ല എന്നതാണ് അവർ നേരിട്ട ബുദ്ധിമുട്ട്. സ്പിൻ ഡിപ്പാർട്മെന്റിൽ അടക്കം വമ്പൻ അഴിച്ചുപണിയാണ് ടീം ലക്ഷ്യമിടുന്നത്. “അവരുടെ ബാറ്റിംഗ് ശക്തമാണ്. നാല് ഓവർ നന്നായി എറിയുന്ന ബുംറ പോലെ ഒരു ബോളർ മാത്രമേ അവർക്ക് ഉള്ളു. എന്നാൽ കൂടുതൽ ബൗളർമാർ ആവശ്യമാണ്. കഴിഞ്ഞ തവണയും ബൗളിംഗ് ,അവരെ ചതിച്ചു. റൺ ഒരുപാട് നേടിയാലും അതൊക്കെ വിട്ടുകൊടിക്കുന്ന ബോളർമാർ ടീമിന്റെ ശാപമായിരുന്നു” ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ചോപ്ര പറയുന്നത് എംഐ ലക്ഷ്യമിടുന്ന രണ്ട് സ്പിന്നർമാരെയാണ് എന്നും യുസ്വേന്ദ്ര ചാഹലും വാഷിംഗ്ടൺ സുന്ദറും അടങ്ങുന്ന താരങ്ങൾക്കായി ടീം ശ്രമിക്കുമെന്നുമാണ്. രാജസ്ഥാൻ റോയൽസ് ആണ് ചാഹലിനെ അപ്രതീക്ഷിതമായി പുറത്താക്കിയത്. മുംബൈയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് ടീമിൽ തിരിച്ചെത്താനുള്ള അവസരം ഇപ്പോൾ കണ്ണ്. വാഷിംഗ്ടണിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മൂന്ന് സീസണുകളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൽ അദ്ദേഹം വേണ്ടത്ര വിനിയോഗിച്ചിട്ടില്ല. അതിനാൽ തന്നെ താരത്തിനും മുംബൈ നല്ലൊരു വേദി ആയിരിക്കും എന്നും ചോപ്ര പറഞ്ഞു.

എന്തായാലും ലേലത്തിൽ വമ്പൻ തുകക്ക് വിറ്റുപോകാൻ സാധ്യതയുള്ള താരങ്ങൾ ആയതിനാൽ മുംബൈയുടെ പദ്ധതികൾ നടക്കുമോ എന്നണുള്ളത് കണ്ടറിയണം.