IPL 2025: നന്നായി തനിക്ക് മുമ്പ് അമ്പയറിനോട് ബാറ്റ് ചെയ്യാൻ പറഞ്ഞില്ലല്ലോ, ധോണി എന്താണ് ഉദ്ദേശിക്കുന്നത്; സോഷ്യൽ മീഡിയയിൽ ഇതിഹാസത്തിനെതിരെ വമ്പൻ വിമർശനം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിയോട് ചെന്നൈ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്തായാലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെ ചെന്നൈ ആരാധകർ അസ്വസ്ഥരാണ്. പ്രത്യേകിച്ച് ധോണിയുടെ കാര്യത്തിൽ. 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കളിയുടെ ഒരു പോയിന്റിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ടീമിന് ആയില്ല എന്ന് പറയാം.

13-ാം ഓവറിൽ ശിവം ദുബെ പുറത്തായതോടെ അവിടെ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നിരുന്നാലും, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മധ്യനിരയിൽ ബാറ്റ് ചെയ്യാൻ എത്തിയത് ആർ. അശ്വിനായിരുന്നു. 16-ാം ഓവറിൽ അശ്വിൻ പുറത്താകുമ്പോഴേക്കും മത്സരം സി.എസ്.കെയുടെ കൈകളിൽ നിന്ന് ഏറെക്കുറെ വഴുതി പോയിരുന്നു. ധോണി ആകട്ടെ 16 പന്തിൽ നിന്ന് 30 റൺസുമായി പുറത്താകാതെ നിന്നുകൊണ്ട് ആരാധകരിൽ കുറെ പേരെ ഹാപ്പി ആക്കിയെങ്കിലും അതുകൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടായില്ല. ധോണി ഇത്രയും വൈകി ബാറ്റ് ചെയ്യാൻ ഇറങ്ങിയതിൽ ആരാധകർ ആരും തന്നെ ഹാപ്പിയല്ല.

ഒരു ആരാധകൻ ഇങ്ങനെ കുറിച്ചു- “സി‌എസ്‌കെ 100 ബുദ്ധിമുട്ടുമ്പോൾ 197 റൺസ് പിന്തുടരുമ്പോൾ 9-ാം നമ്പറിൽ #ധോണി ബാറ്റ് ചെയ്യുന്നതിന്റെ അർത്ഥമെന്താണ്? സി‌എസ്‌കെയുടെ ഇന്നത്തെ തന്ത്രങ്ങൾ കൊണ്ട് എന്താണ് അബർ ഉദ്ദേശിക്കുന്നത്. ഒമ്പതാം നമ്പറിൽ ധോണി ഇറങ്ങുന്നു, വെറും രണ്ട് സിക്‌സറുകളും പി‌ആറും? ആരാധകർക്കായി കുറച്ച് സിക്‌സറുകൾ അടിച്ചതുകൊണ്ട് ചിത്രം മാറില്ല. ഒഒരു ചോദ്യം ചോദിക്കുന്നു – ഉയർന്ന ഓർഡറിൽ നിർണായക പങ്ക് വഹിക്കാൻ ധോണിക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?

എന്തായാലും ചെന്നൈ ഇത്ര പ്രതിസന്ധിയിൽ പോകുമ്പോൾ ധോണി കാണിച്ച പ്രവർത്തിക്കു എതിരെ അമർഷം ശക്തമാണ്.