ഇപ്പോൾ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ മത്സരത്തിൽ കളിച്ച സൂപ്പർതാരം വിരാട് കോഹ്‌ലി വീണ്ടും റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. കോഹ്‌ലിക്ക് മികച്ച ഇന്നിംഗ്സ് ഒന്നും കളിക്കാൻ ആയില്ലെങ്കിലും 30 പന്തിൽ നിന്ന് 31 റൺസ് നേടിയതോടെ ശിഖർ ധവാനെ മറികടന്ന് ഐപിഎൽ ചരിത്രത്തിൽ സിഎസ്‌കെയ്‌ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി താരം മാറി.
ഈ ഇന്നിംഗ്‌സോടെ, സിഎസ്‌കെയ്‌ക്കെതിരായ കോഹ്‌ലിയുടെ ആകെ സ്‌കോർ 1,084 ആയി, ധവാന്റെ മുൻ 1,057 റൺസ് എന്ന റെക്കോഡ് താരം മറികടന്നു. 34 മത്സരങ്ങളിൽ നിന്ന് 33 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്, അതേസമയം ധവാൻ 29 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ സ്‌കോറിൽ എത്തിയത്. ഐപിഎല്ലിൽ സിഎസ്‌കെയ്‌ക്കെതിരെ 1,000 റൺസ് കടന്ന താരങ്ങൾ ഇരുവരും മാത്രമാണ്.
സിഎസ്‌കെയ്‌ക്കെതിരായ കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്‌കോർ പുറത്താകാതെ 90 ആണ്, കൂടാതെ അവർക്കെതിരെ ഒമ്പത് അർദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. 37.37 ശരാശരിയിലും 125.46 സ്ട്രൈക്ക് റേറ്റിലും ആൺ ഈ നേട്ടം. നേരെമറിച്ച്, ധവാന്റെ നേട്ടത്തിൽ ഒരു സെഞ്ച്വറിയും (101*) എട്ട് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.
Read more
35 മത്സരങ്ങളിൽ നിന്ന് 896 റൺസുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും, ദിനേശ് കാർത്തിക്കും (33 മത്സരങ്ങളിൽ നിന്ന് 727 റൺസ്) ഡേവിഡ് വാർണറും (21 മത്സരങ്ങളിൽ നിന്ന് 696 റൺസ്) ആദ്യ അഞ്ച് സ്ഥാനങ്ങളിലും നിൽക്കുന്നു.