ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എം.എസ്. ധോണി ടോപ് ഓർഡറിൽ ബാറ്റ് ചെയ്യണമെന്ന് ഹർഭജൻ സിംഗ് പറഞ്ഞു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സി.എസ്.കെ ക്യാപ്റ്റൻ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഹർഭജൻ തന്റെ അഭിപ്രായം പറഞ്ഞത്. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ അദ്ദേഹം 11 പന്തിൽ നിന്ന് 4 ഫോറുകളും 1 സിക്‌സും ഉൾപ്പെടെ 26 റൺസ് നേടി പുറത്താകാതെ നിന്നു.
ധോണിയുടെ ബാറ്റിംഗ് സ്ലോട്ട് ഇതിനകം നിരവധി ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ധോണി വൈകി ഇറങ്ങുന്നതും ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതും ആണ് വിമർശനങ്ങൾക്ക് കാരണമായത്. ചില കളികളിൽ, മത്സരത്തിൽ തോൽവി ഉറപ്പിച്ച അവസരത്തിലാണ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ഡ്രസ്സിംഗ് റൂമിൽ തുടർന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു ഇതിഹാസ വിക്കറ്റ് കീപ്പറിന് മുന്നറിയിപ്പ് നൽകി. ബാറ്റിംഗ് ഓർഡർ മാറ്റിയില്ലെങ്കിൽ ധോണിക്ക്, ആരാധകരുടെ മനസ്സിൽ നിന്ന് അദ്ദേഹത്തിന്റെ മാച്ച് വിന്നിംഗ് ഇമേജ് മങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
എംഎസ്ഡിക്കൊപ്പം ധാരാളം മത്സരങ്ങൾ ക്രിക്കറ്റ് കളിച്ചിട്ടുള്ള ഹർഭജൻ, ആർ അശ്വിനും വിജയ് ശങ്കറിനും മുന്നിൽ ധോണി ഇറങ്ങണം എന്ന് പറഞ്ഞിരിക്കുകയാണ്. ലഖ്‌നൗവിനെതിരെ ആറാം സ്ഥാനത്ത് ബാറ്റ് ചെയ്ത ഓൾറൗണ്ടർ 8 പന്തിൽ നിന്ന് 9 റൺസ് നേടി.
Read more
“എംഎസ് ധോണി വിജയ് ശങ്കറിനേക്കാൾ മുന്നിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ, 2025 ലെ ഐപിഎല്ലിൽ ചെന്നൈ കൂടുതൽ മത്സരങ്ങൾ ജയിക്കും. ശങ്കർ വേഗത്തിൽ റൺസ് നേടുന്നില്ല, കുറഞ്ഞത് ധോണിക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ സിംഗിൾസും ഡബിൾസും എടുക്കാൻ കഴിയും. മാത്രമല്ല ധോണിക്ക് എപ്പോൾ വേണമെങ്കിലും വലിയ ഷോട്ടുകൾ അടിക്കാൻ കഴിയും. എൽഎസ്ജിക്കെതിരായ മത്സരത്തിൽ ധോണിയുടെ പഴയ സ്റ്റൈൽ കാണാൻ സാധിക്കും” ഭാജി പറഞ്ഞു.