ഹാര്‍ദിക്ക് പാണ്ഡ്യയെ ടി20 ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍പാന്‍ പത്താന്‍. ഹാര്‍ദ്ദിക്കിനെ നായകനാക്കിയാല്‍ ഇന്ത്യക്കു ഭാവിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.
ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ടി20 നായകനായി നിയമിച്ചാല്‍ ഇന്ത്യ വലിയ കുഴപ്പത്തിലാവും. ഹാര്‍ദിക് പരിക്കുകള്‍ വേട്ടയാടാറുള്ള കളിക്കാരനാണ്. ലോകകപ്പിനു മുമ്പ് അദ്ദേഹത്തിനു പരിക്കേറ്റാല്‍ അതു ഇന്ത്യക്കു വലിയ ആഘാതമായമായി മാറും
നിങ്ങള്‍ ക്യാപ്റ്റനെ മാറ്റിയാല്‍ അതു കൊണ്ടു ഫലവും മാറുമെന്നു ഞാന്‍ പറയില്ല. പുതിയൊരു നായകന്‍ വന്നതു കൊണ്ടു മാത്രം ഇന്ത്യയുടെ ഫലത്തില്‍ മാറ്റം വരില്ല. ഹാര്‍ദിക് പാണ്ഡ്യയെ എടുത്താല്‍ അദ്ദേഹമൊരു ഫാസ്റ്റ് ബോളിംഗ്ഓള്‍റൗണ്ടറാണെന്ന കാര്യം നമ്മളെല്ലാം മനസ്സിലാക്കണം,
ഹാര്‍ദിക്കിന് പരിക്ക് പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഒരു ലോകകപ്പിനു മുമ്പ് നിങ്ങളുടെ ക്യാപ്റ്റനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? നായകസ്ഥാേേനത്താക്കു മറ്റൊരാള്‍ തയ്യാറായി നില്‍ക്കുന്നില്ലെങ്കില്‍ ടീം വലിയ പ്രതിസന്ധിയിലാവുമെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.
Read more
ഇന്ത്യ ഒരാളെയല്ല, രണ്ടു പേരെ ക്യാപ്റ്റനാക്കി തയ്യാറാക്കി നിര്‍ത്തണമെന്നും ഇര്‍ഫാന്‍ പറയുന്നു. ഒരു ഓപ്പണര്‍ക്കു പരിക്കേറ്റാല്‍ പകരം കളിപ്പിക്കാവുന്ന ഓപ്പണര്‍മാരെ കണ്ടുവയ്ക്കുന്നതുപോലെ ഒരു ഗ്രൂപ്പ് ലീഡര്‍മാരെയും ഇന്ത്യ സജ്ജരാക്കി നിര്‍ത്തണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.