ഇര്‍ഫാന്‍ പത്താന്‍ എല്‍.പി.എല്ലില്‍; സഹതാരമായി ഗെയ്ല്‍

ഐ.പി.എല്‍ മാതൃകയില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രഥമ ലങ്ക പ്രീമിയര്‍ ലീഗില്‍ (എല്‍പിഎല്‍) ഇന്ത്യന്‍ മുന്‍താരം ഇര്‍ഫാന്‍ പത്താനും കളിക്കും. കാന്‍ഡി ടസ്‌കേഴ്സിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ക്രസ് ഗെയ്ലടക്കമുള്ള വമ്പന്‍ താരങ്ങളാാണ് ഈ ടീമില്‍ അണിനിരക്കുന്നത്. ലിയാം പ്ലങ്കറ്റ്, കുശാല്‍ പെരേര, വഹാബ് റിയാസ് എന്നിവരും ടീമിലുണ്ട്.

ടീമുകമായി കരാര്‍ ഒപ്പിട്ടതായി പത്താന്‍ സ്ഥിരീകരിച്ചു. എല്‍.പി.എല്ലിനായി ഒരുങ്ങി കഴിഞ്ഞെന്ന് പത്താന്‍ പറഞ്ഞു. “ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലോകത്ത് എല്ലായിടത്തുമുള്ള ടൂര്‍ണമെന്റില്‍ എനിക്ക് കളിക്കാം. വളരെ രസകരമായ മത്സരം അവിടെ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരമൊരു മത്സരം എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ കളിക്കാന്‍ സജ്ജമാണ. പതിയെ തുടങ്ങി, പിന്നീട് മെച്ചപ്പെടാന്‍ ശ്രമിക്കും” പത്താന്‍ പറഞ്ഞു.

Irfan Pathan Proposes A Match Between The Retired Indian Eleven And The Current Indian Eleven

2019 ലാണ് പത്താന്‍ അവസാനമായി് ടി20 കളിച്ചത്. നിലവില്‍ ഐപിഎല്ലിന്റെ കമന്ററി പാനല്‍ അംഗമാണ് ഇര്‍ഫാന്‍. ഈ വര്‍ഷം മുംബൈയില്‍ നടന്ന ചാരിറ്റി മത്സരത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന് വേണ്ടി ഇര്‍ഫാന്‍ കളിച്ചിരുന്നു.

Read more

Irfan Pathan guides India Legends to victory over SL Legendsനവംബര്‍ 21 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കൊളംബോ കിംഗ്സും ദാംബുള്ള ഹോക്സും തമ്മിലാണ് ആദ്യ മത്സരം. ഹംമ്പന്‍ടോട്ടയിലെ മഹിന്ദ രജപക്സ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം നടക്കുക.