മുംബൈ താരമായതിനാലാണോ, അതോ മലയാളിയായതു കൊണ്ടാണോ അയാളെ ഇങ്ങനെ ആക്രമിക്കുന്നത്

ഇസ്മായില്‍ ഇസ്ലു

ബേസില്‍ തമ്പിയെ ട്രോളുന്നവരോട്, ആദ്യ കളിയില്‍ മുംബൈക്ക് വേണ്ടി അയാള്‍ നേടിയത് 3 വിക്കറ്റ്. രണ്ടാമത്തെ മത്സരത്തില്‍ ഒരോവറില്‍ വഴങ്ങിയത് 26 റണ്‍സ്. മൂന്നാം മത്സരത്തില്‍ 3 ഓവറില്‍ വഴങ്ങിയത് 15 റണ്‍സ്.

മുംബൈ തോറ്റെങ്കിലും ഇന്നലെ മുതല്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് ബേസില്‍ തമ്പിയാണ്. എന്താണ് കാരണം അദ്ദേഹം മുംബൈ താരമായതാണോ അതോ അദ്ദേഹം മലയാളി താരമായത് കൊണ്ടാണോ. സാംസ് ആ ഓവര്‍ എറിഞ്ഞത് കൊണ്ട് തമ്പി രക്ഷപ്പെട്ടു അല്ലെങ്കില്‍ തമ്പിയുടെ കരിയര്‍ തന്നെ തീര്‍ന്നേനെ എന്നൊക്കെ പറയുന്നവരോട് കമ്മിന്‍സിനെതിരെ തമ്പി എറിഞ്ഞാല്‍ വിക്കറ്റ് കിട്ടില്ല എന്ന് പറയാന്‍ ഇവര്‍ക്ക് ങ്ങനെ കഴിയും.

ഇന്നലത്തെ കളിയില്‍ മുംബൈ ബോളിങ് നിരയില്‍ ഏറ്റവും നന്നായി ബൗള്‍ ചെയ്ത താരം ബേസില്‍ തന്നെയല്ലേ. മുംബൈ ഇന്ത്യന്‍സ് പോലൊരു ടീമില്‍ അയാള്‍ തുടര്‍ച്ചയായി മൂന്ന് കളികള്‍ കളിക്കണമെങ്കില്‍ അയാളില്‍ എന്തെങ്കിലും കഴിവ് ഇല്ലാതിരിക്കില്ലല്ലോ. അയാളുടെ കഴിവ് കൊണ്ട് അയാള്‍ ഉയര്‍ന്ന് വരട്ടെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും നമുക്ക് നിന്തിക്കാത്തിരുന്നു കൂടെ..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍