ലോക കപ്പ് ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ക്കു മേല്‍ അവന്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തുന്നു; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് സ്മിത്ത്

ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ ഇഷാന്‍ കിഷന്‍ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രേം സ്മിത്ത്. ടി20 ലോക കപ്പില്‍ കളിക്കുന്നതിനു വേണ്ടി തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ഇഷാന്‍ കിഷന്‍ ചെയ്യുന്നുണ്ടെന്നും നിലവിലെ പ്രകടനങ്ങളില്‍ നിന്ന് അത് വ്യക്തമാണെന്നും സ്മിത്ത് പറഞ്ഞു.

‘ഇന്ത്യക്കു വേണ്ടി ടി20 ലോക കപ്പില്‍ കളിക്കുന്നതിനു വേണ്ടി തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ഇഷാന്‍ കിഷന്‍ ചെയ്യുന്നുണ്ട്. ഒരു യുവതാരമെന്ന നിലയില്‍ അവന്റെ മുന്നിലുള്ള വഴി നന്നായി പെര്‍ഫോം ചെയ്യുകയെന്നതാണ്. അവന്‍ അതു ചെയ്യുന്നുമുണ്ട്.’

‘ലോക കപ്പ് ടീമിലെ സ്ഥാനത്തിനായി കൈയുയര്‍ത്തി സെലക്ടര്‍മര്‍ക്കു മേല്‍ ഇഷാന്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇഷാന്റെ പ്രകടനം ക്യാപ്റ്റന്‍, കോച്ച് എന്നിവരെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്’ സ്മിത്ത് പറഞ്ഞു.

Read more

ദക്ഷിണാഫ്രിക്കക്കെതിര ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ ടോപ്സ്‌കോറര്‍ ഇഷാനാണ്. 41.20 ശരശരിയില്‍ 150.36 സ്ട്രൈക്ക് റേറ്റോടെ 206 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.