2022 ഐസിസി ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന് തോറ്റ മത്സരത്തിൽ ഇന്ത്യ കളിയുടെ എല്ലാ മേഖലകളിലും പുറകി പോയി. പെർത്ത് സ്റ്റേഡിയത്തിൽ 134 റൺസിന്റെ ചെയ്‌സ് ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യ 10 ഓവറുകളിൽ വെറും 44 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. സൗത്ത് ആഫ്രിക്കൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഐഡൻ മാർക്രത്തിന്റെ രണ്ട് റൺ ഔട്ട് അവസരങ്ങളും ഒരു കൈവിട്ട ക്യാച്ചും ഇന്ത്യ നഷ്ടപെടുത്തിയതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോയി.
മാർക്‌റാമിന്റെ ഇന്നിംഗ്‌സിന് വിരാമമിടാൻ രോഹിത് ശർമ്മയ്ക്ക് വ്യത്യസ്ത അവസരങ്ങളിൽ രണ്ട് ഡയറക്‌ട് ഹിറ്റുകൾക്ക് അവസരം കിട്ടിയെങ്കിലും അത് മുതലാക്കാൻ ആയില്ല, താരം 35 റൺസിൽ നിൽക്കെ കിട്ടിയ അവസരം ഇന്ത്യയുടെ മികച്ച ഫീൽഡറായ കോഹ്ലി കൈവിട്ടതോടെ കാര്യങ്ങൾ സൗത്ത് ആഫ്രിക്കക്ക് അനുകൂലമായി.
“അതെ, ആ ക്യാച്ചുകൾ എടുത്തിരുന്നെങ്കിൽ, അത് മറ്റൊന്നാകുമായിരുന്നു. ക്യാച്ചുകൾ എടുത്താൽ മാട്ടറമെ മത്സരം വിജയിക്കാൻ പറ്റുകയുള്ളു,” ഭുവനേശ്വർ മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുറത്താകാതെ 59 റൺസ് നേടിയ ഡേവിഡ് മില്ലർ, നാലാം വിക്കറ്റിൽ മാർക്രമിനൊപ്പം 76 റൺസ് കൂട്ടിച്ചേർത്തു ദക്ഷിണാഫ്രിക്ക ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ മറികടക്കാൻ ടീമിനെ സഹായിച്ചു. ജയത്തോടെ ഗ്രൂപ്പ് 2 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എതാൻ സൗത്ത് ആഫ്രിക്കൻ ടീമിനായി .
Read more
” ക്യാച്ചുകൾ എടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. അത് എടുത്തിരുന്നെങ്കിൽ ജയിക്കും എന്നല്ല, പക്ഷെ മത്സരത്തിൽ വലിയ ചലനം ആകുമായിരുന്ന സമയത്ത് ആ ക്യാച്ചും റൺ ഔട്ടും വലിയ വ്യഥയാസം ഉണ്ടാക്കും എന്ന് തോന്നുന്നു എന്ന് മാത്രം.”