പ്രണവ് തെക്കേടത്ത്
തന്റെ ഐപിൽ കരിയറിലെ ആദ്യ മത്സരത്തിൽ തന്നെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ സ്റ്റോയ്‌നിസിനെതിരെ അവസാന ഓവറിൽ 3 ഡോട്ട് ബോളുകൾ വർഷിച്ചു കൊണ്ട് രാജസ്ഥാനെ വിജയിപ്പിച്ചതിന് ശേഷം പോസ്റ്റ് മാച്ച് പ്രേസേന്റ്റേഷനിൽ കുൽദീപ് സെന്നിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി സഞ്ജു പറയുന്നുണ്ട് സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിന് വേണ്ടി വൈഡ് യോർക്കറുകളും നോർമൽ യോർക്കറും നല്ല പേസിൽ nail ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹത്തെ രാജസ്ഥാൻ പിക്ക് ചെയ്യാനുണ്ടായ സാഹചര്യമെന്ന് .
പ്രാദേശിക ടൂർണമെന്റിൽ സഞ്ജുവെന്ന നായകൻ കണ്ട ആ സ്കിൽ സ്റ്റോയ്‌നിസിനെതിരെ ഒരു സമ്മർദം നിറഞ്ഞ സാഹചര്യത്തിൽ അദ്ദേഹം എക്സിക്യൂട്ട് ചെയ്യുമ്പോൾ തന്നെ ആ റ്റെമ്പർമെന്റ് സ്ട്രോങ്ങ് ആണെന്ന് ആരാധകർക്ക് മനസ്സിലാവുകയും ചെയ്യുന്നുണ്ട് ,3 കളികളിൽ 2 മാച്ച് വിന്നിങ് പെർഫോമൻസ് കാഴ്ച്ച വെയ്ക്കുമ്പോഴും അദ്ദേഹത്തിന് റോ പേസ് മാത്രമേ ഉള്ളൂ വേരിയേഷൻസ് ഒന്നുമില്ല ,ഈ കരിയർ അധിക കാലം നീളില്ല എന്നൊക്കെ വിലയിരുത്തുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ.
നല്ല വേഗത്തിൽ ബോൾ ചെയ്യുക എന്നുള്ളത് ഒരു കോച്ചിനും പഠിപ്പിക്കാൻ സാധിക്കാത്ത ഒരു സ്കില്ലാണ് it has to come naturally അത് അയാളിൽ ആവോളമുണ്ട് ബാക്കിയൊക്കെ കരിയർ മുന്നോട്ട് പോവുമ്പോൾ അയാളിൽ എത്തിച്ചേരും മലിംഗയെ പോലുള്ള ഷോർട്ടർ ഫോർമാറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറൊക്കെ കോച് ആയുള്ളപ്പോൾ എല്ലാം അയാളിൽ വന്നു ചേരുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോൾ നിലവിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ആസ്വദിക്കാം ഹരിഹർപുർ ഗ്രാമത്തിൽ നിന്ന് 6 കിലോമീറ്ററോളം സൈക്കിൾ താണ്ടി റെവ എന്ന ഗ്രാമത്തിലെ ബാർബർ ഷോപ്പിലെത്തുന്ന ആ അച്ഛന്റെ മകൻ ഇപ്പോൾ ആരും കൊതിക്കുന്ന ഐപിൽ ലീഗിൽ എത്തിയതിന് പിന്നിൽ ആ റോ പേസ് തന്നെയാണ് കാരണം, ലോക്കൽ കോച്ചുകൾ ആ സ്കിൽ കണ്ടിട്ട് തെന്നെയാണ് അയാളെ ബാക്ക് ചെയ്ത് ഗ്രൂം ചെയ്തതുമെന്നും പറയപ്പെടുന്നുണ്ട്.
പേസും ബൗൺസുമുള്ള ഓസ്‌ട്രേലിയൻ പ്രതലത്തിൽ കളിച്ചു വളര്ന്നതിന്റെ അനുഭവ സമ്പത്തുള്ള മാക്സ്വെല്ലിനെ പോലൊരു പ്ലെയറെ ഷോർട് ഓഫ് ലെങ്ങ്തിൽ വന്ന ഒരു ബൗൺസി ഡെലിവറിയിൽ സ്ലിപ്പിൽ കുരുക്കുന്നതൊക്കെ നിലവിൽ ആസ്വദിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
Read more
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ