ഏകദിന ലോകകപ്പ് മറ്റൊരു വലിയ അട്ടിമറിയ്ക്ക് സാക്ഷികളായിരിക്കുകയാണ്. ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ നെതർലൻഡ്സ് അതിശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ധർമശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയം നുണഞ്ഞത്. മഴ മൂലം ഓവറുകൾ ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺ നേടിയപ്പോൾ ആഫ്രിക്കൻ മറുപടി 207 റൺസിൽ ഒതുങ്ങി.
കളിയുടെ ഒരു ഘട്ടത്തിൽ വലിയ തകർച്ച നേരിട്ട ഓറഞ്ച് പട പിന്നെ വാലറ്റക്കാരുടെ മികവിലാണ് വലിയ സ്കോറിൽ എത്തിയത്. പിന്നെ ബോളിംഗിലേക്ക് വന്നപ്പോൾ സ്കോട്ട് എഡ്വേർഡ്സിന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ ഫീൽഡിംഗ് പൊസിഷനുകളിലും ആസൂത്രണത്തിലും ഏറ്റവും മികച്ച നിലയിലായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും ആഫ്രിക്കൻ ടീമിനെ ആധിപത്യം സൃഷ്ടിക്കാൻ ഓറഞ്ച് പട അനുവദിച്ചില്ല. ബ്രേക്ക് സമയങ്ങളിൽ ഡൗഗ് ഔട്ടിൽ ഇരുന്ന താരങ്ങൾ താരങ്ങൾ മാനേജ്മെന്റ് അയച്ച ‘ടാക്റ്റിക്കൽ പേപ്പർ’ നായകനെ ഏൽപ്പിക്കുനഹം അഡിഗമാറ് വായിക്കുന്ന ചിത്രങ്ങൾ വൈറലായി. അതിൽ ബാറ്ററുമാരുടെ ദൗർബല്യങ്ങളും അവർക്ക് എന്ത് ഫീൽഡ് സജ്ജീകരിക്കാമെന്നും ഉണ്ടായിരുന്നു.
കളിയിൽ രണ്ട് തവണ ഇത് സംഭവിച്ചു, രണ്ട് അവസരങ്ങളിലും നെതർലൻഡ്സ് ആ ഓവറിൽ വിക്കറ്റുകൾ വീഴ്ത്തി. ക്യാമറാമാൻ ഡഗ്-ഔട്ടിലേക്ക് ഫോക്കസ് ചെയ്തപ്പോൾ അവിടെ സപ്പോർട്ടിംഗ് സ്റ്റാഫ് ഒരു കടലാസിൽ തന്ത്രങ്ങൾ എഴുതുന്നത് കാണാമായിരുന്നു, അത് ഓരോ വിക്കറ്റിനു ശേഷവും ഫീൽഡിലെ കളിക്കാർക്ക് വിതരണം ചെയ്തു. പോയിന്റ് പട്ടികയിൽ സൗത്താഫ്രിക്ക ആദ്യ നാലിൽ തുടരുമ്പോൾ ഓറഞ്ച് പട എട്ടാം സ്ഥാനത്താണ്. മുന്നോട്ടുള്ള മത്സരങ്ങളിലും മൈക്കാവ് തുടരാൻ തന്നെ ആയിരിക്കും ടീം ശ്രമിക്കുക. “ഇത് ഞങ്ങൾക്ക് അങ്ങേയറ്റം അഭിമാന നിമിഷമാണ്,” കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട നായകൻ എഡ്വേർഡ്സ് പറഞ്ഞു. “വളരെ പ്രതീക്ഷകളോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്, ഞങ്ങൾക്ക് വളരെ നല്ല ടീമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരും.” താരം പറഞ്ഞു.
എന്തായാലും ആർക്കും ആരെയും തോൽപ്പിക്കാൻ എന്ന സ്ഥിതിയിലേക്ക് ലോകകപ്പ് എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Netherlands players reading the plans from the paper for South Africa batters…!!!!
– With all limited resources, they have been brilliant in this World Cup. pic.twitter.com/duULurvtGv
— Johns. (@CricCrazyJohns) October 17, 2023
Read more