സൂപ്പര്‍ ബാറ്റിംഗിന് പിന്നാലെ ജഡേജയും അശ്വിനും ബോളിംഗിലും മിന്നി ; ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് തകര്‍ച്ച

ബാറ്റിംഗില്‍ അര്‍ദ്ധശതകം തികച്ചതിന് പിന്നാലെ ബൗളിംഗിലും ജഡേജയും അശ്വിനും മിന്നിയപ്പോള്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് കനത്ത ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 574 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 105 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായ സ്ഥിതിയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ 61 റണ്‍സ് എടുത്ത അശ്വിന്‍ ശ്രീലങ്കയുടെ രണ്ടു വിക്കറ്റും വീഴ്ത്തി. ബുംറെയും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.

എല്ലാ വിക്കറ്റുകളും ലഗ് ബിഫോര്‍ ദി വിക്കറ്റ് ആയിരുന്നു. ഓപ്പണര്‍ ലാഹിരു തിരുമാനെയും മദ്ധ്യനിരയിലെ ധനജ്ഞയ ഡിസില്‍വയുമാണ് അശ്വിന്് മുന്നില്‍ വീണത്. 17 റണ്‍സ് എടുത്ത തിരുമാനയെയും ഒരു റണ്‍സ് എടുത്ത ഡിസില്‍വയെയും അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 28 റണ്‍സ് എടുത്ത നായകന്‍ ദിമുത്ത് കരുണരത്‌നയെ ജഡേജയും വിക്കറ്റിന് മുന്നില്‍ കുരുക്കി. 22 റണ്‍സുമായി പിടിച്ചു നിന്ന ഏഞ്ചലോ മാത്യൂസാണ് ബുംറെയ്ക്ക് മുന്നില്‍ കുരുങ്ങിയത്. 26 റണ്‍സ് എടുത്ത പുതും നിസ്സാ്ങ്കയും ഒരു റണ്‍സ് എടുത്ത ചരിത് അസലങ്കയുമണ് ഇപ്പോള്‍ ക്രീസില്‍.

Read more

ആദ്യ ഇന്നിംഗ്‌സില്‍ 466 റണ്‍സ് പുറകിലാണ് ശ്രീലങ്ക. നേരത്തേ ഇന്ത്യ 574 ന് ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഏഴാമനായി ബാറ്റ് ചെയ്യാനെത്തിയ രവീന്ദ്ര ജഡേജ 175 റണ്‍സ് എടുത്തപ്പോള്‍ ആര്‍ അശ്വിന്‍ 61 റണ്‍സും എടുത്തതോടെയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ പിറന്നത്. നേരത്തേ ഹനുമവിഹാരി (58), ഋഷഭ് പന്ത് (96) എന്നിവര്‍ നേടിയ അര്‍ദ്ധശതകങ്ങളും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി മാറിയിരുന്നു. ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ 108 ന് നാല് എന്ന നിലയിലാണ് ലങ്ക.