ഇന്ത്യന്‍ ടീമില്‍ ഇടമില്ല, കടുത്ത തീരുമാനമെടുത്ത് ജയദേവ് ഉനദ്കട്ട്

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് പേസര്‍ ജയദേവ് ഉനദ്കട്ട്. സമയമാകുമ്പോള്‍ ഇനിയും അവസരങ്ങള്‍ തേടിയെത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും അതിനായി ശക്തമായി തന്നെ പൊരുതുമെന്നും ഉനദ്കട്ട് പറഞ്ഞു.

“ക്രിക്കറ്റിലൂടെ എനിക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് ഇങ്ങനെ, എപ്പോള്‍ എന്റെ സമയം വരും, എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന ചോദ്യമൊന്നും എന്നാല്‍ ഒരു നിമിഷം പോലും കുറ്റബോധം ഉയര്‍ത്തി എന്റെ മനസില്‍ വരില്ല.”

Jaydev Unadkat: IPL Auction 2018 Day 2: Jaydev Unadkat most expensive Indian  player - The Economic Times

“എനിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇനിയും എനിക്ക് അവസരം ലഭിക്കും അതിന് സമയമാവുമ്പോള്‍. അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം(അതിന് അധികം ദൂരം പോവേണ്ടി വരില്ലെന്ന് ഉറപ്പാണ്). അതുവരെ കളിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അതിനായി സോഷ്യല്‍ മീഡിയ തല്‍ക്കാലത്തേക്ക് വിടുകയാണ്” ഉനദ്ഖട്ട് ട്വിറ്ററില്‍ പറഞ്ഞു.

Read more

2010ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച താരമാണ് ജയദേവ് ഉനദ്ഘട്ട്. എന്നാല്‍ അന്ന് താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇന്ത്യ്യക്കായി ഏഴ് ഏകദിനത്തില്‍ നിന്ന് എട്ട് വിക്കറ്റും 10 ടി20യില്‍ നിന്ന് 14 വിക്കറ്റും ഉനദ്ഘട്ടിന്റെ പേരിലുണ്ട്. 84 ഐ.പി.എല്ലില്‍ നിന്നായി 85 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.