ഓസീസ് ടീമില്‍ പൊട്ടിത്തെറി; കോച്ച് ലാംഗറിനെതിരെ താരങ്ങള്‍

ഇന്ത്യയ്‌ക്കെതിരായ നാണംകെട്ട പരമ്പര തോല്‍വിയ്ക്ക് പിന്നാലെ ഓസീസ് ടീമില്‍ പൊട്ടിത്തെറി. കോച്ച് ലാംഗറിനെതിരെ ഓസീസ് താരങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. ലാംഗര്‍ കളിക്കാരെ പരിധിവിട്ട് ശകാരിക്കുകയും ഭക്ഷണ കാര്യങ്ങളില്‍ പോലും കൈകടത്തു എന്നുമാണ് താരങ്ങളുടെ പരാതി.

ഹെഡ്മാസ്റ്ററെ പോലെയാണ് കോച്ച് പെരുമാറുന്നതെന്നാണ് താരങ്ങള്‍ ആരോപിക്കുന്നത്. കളിക്കാരെ ശകാരിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. കളിക്കാരുടെ ഭക്ഷണ ശീലങ്ങളില്‍ പോലും ഇടപെടുന്ന ലാംഗറെ പദവിയില്‍ തുടരാന്‍ അനുവദിക്കരുത് എന്ന ആവശ്യം കളിക്കാര്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.

Australian cricket coach Justin Langer ready for sacrifice, compromise to keep cricket going - Firstcricket News, Firstpost

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പോലും എവിടെ ആര് ബോള്‍ ചെയ്യണം എന്ന് കണക്കുകള്‍ മുന്‍നിര്‍ത്തി ലാംഗര്‍ നിര്‍ദേശിച്ചതായും, ഇത് ബോളര്‍മാരെ സമ്മര്‍ദത്തിലാക്കിയെന്നും ആരോപണം ഉണ്ട്. ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോണിങ് ഹെറാള്‍ഡ് ആണ് കോച്ചും കളിക്കാരും തമ്മില്‍ ഭിന്നതയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Australia must tour England for

എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ നേതൃപദവിയില്‍ ഉള്ളവര്‍ക്ക് കഴിയില്ലെന്നാണ് ആരോപണത്തില്‍ ലാംഗറുടെ പ്രതികരണം. ബോളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ താന്‍ ഇടപെടാറില്ലെന്നും, എന്നാല്‍ ഇനി അവിടേയും തന്റെ ഇടപെടല്‍ വേണ്ടി വരും എന്ന് ലാംഗര്‍ പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.