ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്; കോഹ്‌ലിയെ പിന്നിലാക്കി വില്യംസണ്‍ ഒന്നാമത്

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് വില്യംസണ്‍ പിന്നിലാക്കിയത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണ് തുണയായത്.

ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 890 പോയിന്റാണ് വില്യംസണിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് 879 പോയിന്റും മൂന്നാമതുള്ള സ്റ്റീവ് സ്മിത്തിന് 877 പോയിന്റുമാണ് ഉള്ളത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയതാണ് സ്മിത്തിന് തിരിച്ചടിയായത്. കോഹ്‌ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.

Cricket: Two former Blackcaps rate Kane Williamson the greatest Kiwi batsmen | Newshub

850 പോയിന്റുമായി ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്നാണ് നാലാം സ്ഥാനത്ത്. 789 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബാബര്‍ അസമിന് പിന്നിലായി 784 പോയിന്റുമായി അജിങ്ക്യ രഹാനെ ആറാമതുണ്ട്. മെല്‍ബണിലെ സെഞ്ച്വറി നേട്ടമാണ് രഹാനെയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. അഞ്ച് സ്ഥാനമാണ് രഹാനെ മെച്ചപ്പെടുത്തിയത്.

Image

Read more

ഡേവിഡ് വാര്‍ണര്‍ (777 പോയിന്റ്), ബെന്‍ സ്റ്റോക്ക്സ് (760 പോയിന്റ്), ജോ റൂട്ട് (738 പോയിന്റ്), ചേതേശ്വര്‍ പൂജാര (728 പോയിന്റ്) എന്നിവരാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്.