വിജയ് ഹസാരെയില്‍ കുതിപ്പ് തുടര്‍ന്ന് കേരളം; ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ നോക്കൗട്ട് സാദ്ധ്യത ഉയര്‍ത്തി കേരളത്തിന് മിന്നും ജയം. ഐലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തില്‍ ഇക്കുറി കേരളം ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിനെ കീഴടക്കി. കേരളത്തിനിപ്പോള്‍ 16 പോയിന്റുണ്ട്. സ്‌കോര്‍: ഉത്തരാഖണ്ഡ്-224/9 (50 ഓവര്‍). കേരളം-225/5 (35.4).

ബാറ്റിംഗിലും ബോളിംഗിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഉത്തരാഖണ്ഡിനെ കേരളം മറികടന്നത്. ചേസ് ചെയ്ത കേരളത്തിനെ സച്ചിന്‍ ബേബി (83 നോട്ടൗട്ട്, ഏഴ് ഫോര്‍, രണ്ട് സിക്‌സ്) കാത്തുരക്ഷിച്ചു. ക്യാപ്റ്റന്‍ സഞ്ജു വി.സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് മനോഹരന്‍ (28), രോഹന്‍ കുന്നുമ്മല്‍ (26) എന്നിവരും തരക്കേിടല്ലാത്ത സംഭാവന നല്‍കി.

Read more

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് തുടക്കത്തില്‍ തകര്‍ന്നെങ്കിലും നായകന്‍ ജേ ബിസ്ത (93), ദിക്ഷാന്‍ഷു നെഗി (52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ അവരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കുകയായിരുന്നു. കേരളത്തിനായി എം.ഡി. നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വീതം വിക്കറ്റ് പിഴുതു.