സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 മത്സരത്തില്‍ കേരളത്തിനെതിരേ ഹൈദരാബാദിന് മികച്ച സ്‌കോര്‍. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 രണ്‍സ്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, വിനോദ് കുമാര്‍, പ്രശാന്ത് പദ്മനാഭന്‍ എന്നിവരടങ്ങയി ബോളിങ് നിരയ്ക്ക് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാനായില്ല.
അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു കേരള ബോളര്‍മാര്‍ക്കെതിരേ മിന്നും പ്രകടനം നടത്തിയതാണ് ഹൈദരാബാദിന് മികച്ച ടോട്ടലുണ്ടാക്കാന്‍ സഹായകമായത്. 31 ബോളില്‍ നിന്ന് 52 റണ്‍സാണ് അമ്പാട്ടി സ്വന്തമാക്കിയത്. 34 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷത് റെഡ്ഡിയും, 21 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയും ഹൈദരാബാദ് ബാറ്റിങ് നിരയില്‍ നിര്‍ണായകമായി.
കേരളത്തിനായി 4 ഓവറുകള്‍ എറിഞ്ഞ ജലജ് സക്‌സേന 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍, പ്രശാന്ത് പദ്മനാഭന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Read more
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 10 ബോളില്‍ നിന്ന് 22 റണ്‍സെടുത്ത് വിഷ്ണു വിനോദും നാല് റണ്‍സെടുത്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് ക്രീസില്‍.