പുതിയ ഐ.പി.എല്‍ ടീമിനായുള്ള ശ്രമം ആരംഭിച്ച് കേരളം, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്

ഐ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിന് ശേഷം ഒരു ടീമിനെ എത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍കൈ എടുത്താണു പുതിയ ടീമിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതെന്ന് മനോരമ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ ശ്രമം ഐ.പി.എല്ലിന്റെ വരുന്ന സീസണില്‍ ഫലം കാണില്ലെന്നാണ് വിവരം. 2023 ലെ ഐ.പി.എല്ലില്‍ കേരള ടീമിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎയുടെ നീക്കം. എന്നാല്‍ 15ാം സീസണിന് മുന്നോടിയായി പുതിയ രണ്ട് ടീമുകളെ തിരഞ്ഞെടുക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് മെഗാലേലവും നടക്കും. അതിനാല്‍ ഈ ചാന്‍സ് പ്രയോജനപ്പെടുത്താതെ 16ാം സീസണിനായി കാത്തിരിക്കുന്നത് എത്രത്തോളം ഫലം നല്‍കുമെന്ന് കണ്ടെറിയേണ്ടിയിരിക്കുന്നു.

Read more

സ്വന്തമായി ഗ്രൗണ്ട് ഇല്ല എന്നതാണ് പുതിയ ടീമിനെ ഇറക്കുന്നതില്‍ ഒരു പ്രധാന തടസമാകുന്നതെന്ന് കെസിഎ പ്രസിഡന്റ് സാജന്‍ കെ.വര്‍ഗീസ് പറഞ്ഞു. കെസിഎയുടെ ഉടമസ്ഥതയില്‍ സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം കൊച്ചിയിലും തിരുവനന്തപുരത്തും നിര്‍മ്മിക്കുന്നതിന് ആലോചനയുണ്ട്.