'കിംഗ് കോഹ്ലി & ചെയ്‌സ് മാസ്റ്റര്‍', ഇന്നൊരു പരിഹാസമായി മാറുന്ന വിശേഷണങ്ങള്‍

ഇന്ത്യയുടെ ഏറ്റവും എക്‌സ്പീരിയന്‍സ് ബാറ്റര്‍മാരായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മക്കും വീണ്ടും ഒരിക്കല്‍ കൂടെ ഹീറോ ആകാന്‍ അവസരം ലഭിച്ചെങ്കിലും, അവര്‍ പരാജയപ്പെട്ടു. ബോക്‌സിംഗ് ദിനത്തിലെ ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ വന്‍ തിരക്ക് തന്നെയായിരുന്നു.. അവര്‍ക്ക് മുന്‍പില്‍ വിരാട് കോഹ്ലി വീണ്ടും പരാജയപ്പെട്ടു, ഓഫ് സൈഡില്‍ പോയ ബോളിനെ പിന്തുടര്‍ന്ന് എഡ്ജ് എടുത്തു..

‘ചെയ്‌സ് മാസ്റ്റര്‍ കോഹ്ലി’ എന്ന ബാനര്‍ ക്ഷണനേരം കൊണ്ട് ഗ്യാലറിയില്‍ നിന്ന് അപ്രത്യക്ഷമായി..
‘കിംഗ് കോഹ്ലി’ & ‘ചെയ്‌സ് മാസ്റ്റര്‍’ എന്നീ പേരുകളെ സാധൂകരിക്കുന്ന പ്രകടനങ്ങള്‍ വളരെ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഈ പേരുകള്‍ ഒരു പരിഹാസമായി മാറുന്നു..

ഐതിഹാസികമായ വേദിയും ചരിത്രവും കണക്കിലെടുത്ത് ഇന്ത്യയുടെ വിജയപ്രതീക്ഷ ഉയര്‍ന്നിരുന്നു.. എന്നിരുന്നാലും, ടീമിന്റെ പ്രകടനം പ്രതീക്ഷകള്‍ക്കും താഴെയായിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് തൂണുകളായ കോഹ്ലിയും രോഹിതും പരാജയപ്പെട്ടു. എന്നത് മാത്രമല്ല. ടോപ് ഓര്‍ഡറിന്റെ സ്ഥിരതയില്ലായ്മ ടീം ആവര്‍ത്തിച്ചു എന്നതും ഒരു പ്രധാന കാരണമാണ്..

ടീമിന്റെ ആവര്‍ത്തിച്ചുള്ള സ്ഥിരതയില്ലായ്മയിലെ സ്ഥിരത ഈ സീരിയസിലെ തന്നെ തലവേദനയാണ്.. അതുപോലെതന്നെ ഓഫ്‌സൈഡില്‍ അകന്നുപോകുന്ന ഡെലിവറികള്‍ പിന്തുടരാനുള്ള കോഹ്ലിയുടെ പ്രവണതയും രോഹിതിന്റെ മോഷം ഫോമും ഈ സീരീസ് ഉടനീളം ആരാധകരെ നിരാശയിലാക്കുന്നു..

ഇന്ത്യന്‍ ബൗളര്‍മാര്‍, പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്‌സില്‍, ലൈനും ലെന്തും നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടി, ഇത് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് കുറെക്കൂടെ റണ്‍സ് കണ്ടെത്താന്‍ സഹായിച്ചു.
പിന്നെ ഫീല്‍ഡിംഗ് പിഴവുകള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഡ്രോപ്പ് ചെയ്ത ക്യാച്ചുകളും ഫീല്‍ഡിലെ മോശ പ്രകടനങ്ങളും.. മറ്റു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ചെലവേറിയതാണ്… ഏതായാലും സിഡ്‌നി ടെസ്റ്റില്‍ ടീമിലൊരു അഴിച്ചുപണി വേണം എന്ന ചര്‍ച്ചകളെ സജീവമാക്കും..

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍ 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍