ഓഹോ അപ്പോൾ അതാണ് കാരണം, രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

സിഡ്‌നിയിൽ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ രോഹിത് ശർമ്മയുടെ വിവാദ പുറത്താക്കലിനെക്കുറിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് സംസാരിച്ചു. മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിലെ തോൽവിക്ക് ശേഷം രോഹിത്തിന് പകരം ബുംറക്ക് ഇന്ന് സിഡ്‌നി ടെസ്റ്റിൽ അവസരം കിട്ടുക ആയിരുന്നു.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ്മ പങ്കെടുത്തിരുന്നില്ല. ഫീൽഡിങ് പരിശീലനത്തിന്റെയും ഭാഗമായി താരം ഉണ്ടായിരുന്നില്ല. ശേഷമാണ് രോഹിത് കളിക്കില്ല എന്ന വാർത്ത വന്നത്. അതേസമയം രോഹിത് ‘വിശ്രമം തിരഞ്ഞെടുത്തു’ എന്ന് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ബുംറ പരാമർശിക്കുകയും നേതൃത്വത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഇന്ത്യൻ ഇന്നിംഗ്സ് തകർച്ചയിലൂടെ പോയപ്പോൾ രക്ഷിച്ചത് പന്ത് നേടിയ 40 റൺസ് ആയിരുന്നു. ഇന്നത്തെ ദിവസത്തിന് ശേഷം പന്ത് ഇങ്ങനെ പറഞ്ഞു:

“ഇത് ഒരു വൈകാരിക തീരുമാനമായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു നേതാവായി കാണുന്നു. നിങ്ങൾ ഉൾപ്പെടാത്ത ചില തീരുമാനങ്ങളുണ്ട്. അതിൽ കൂടുതൽ എനിക്ക് വിശദീകരിക്കാൻ കഴിയില്ല,” സിഡ്‌നിയിൽ ഒന്നാം ദിനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പന്ത് പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ രോഹിത് ശർമ്മ ആയിരുന്നു ഈ ടീമിന്റെ പ്രശ്നം എന്നാണ് ആരാധകർ കരുതിയത്. എന്നാൽ അയാൾ മാത്രമല്ല പ്രശ്നം എന്ന് ഇന്ന് വ്യക്തമായി. ഇതുവരെ നടത്തിയ മോശം പ്രകടനത്തിന്റെ ഫലമായി രോഹിത്തിന്റെ ഒഴിവാക്കി ബുംറ ആണ് ഇന്ത്യൻ നായകനായി ഇന്ന് ഇറങ്ങിയത്. എന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബുംറക്ക് പിഴച്ചു എന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ ബാറ്റുചെയ്ത ഇന്ത്യ ഒടുവിൽ റൺസിന് 185 പുറത്തായി. ഓസ്ട്രേലിയ അവരുടെ ബാറ്റിംഗിൽ 9 – 1 എന്ന നിലയിൽ നിൽക്കുകയാണ്. 40 റൺ നേടിയ പന്ത് ആണ് ടോപ് സ്‌കോറർ എന്നതിലുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ദാരിദ്ര്യത്തിന്റെ കഥ മുഴുവൻ.