BGT 2025: "അവൻ ബുംറയോട് പറഞ്ഞത് മോശമായ കാര്യമാണ്, അതാണ് വാക്കുതർക്കത്തിലേക്ക് പോയത്"; മത്സര ശേഷം റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് അനുകൂലമായ സാഹചര്യമല്ല. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു. ഇന്ത്യൻ ബാറ്റേഴ്സിന് മോശമായ സമയമാണ് ഓസ്‌ട്രേലിയൻ ബോളർമാർ നൽകിയത്. സ്കോട്ട് ബൊള്ളണ്ട് 4 വിക്കറ്റുകൾ, മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ, പാറ്റ് കമ്മിൻസ് 2 വിക്കറ്റുകൾ, നാഥാൻ ലിയോൺ 1 വിക്കറ്റ് നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ 3 ഓവറിൽ 9 റൺസ് നേടി 1 വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവർ എറിഞ്ഞ ബുംറയും ഓപ്പണിങ് ബാറ്റ്‌സ്മാനായ സാം കോൺസ്റ്റാസും തമ്മിൽ വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. സമയം വൈകിപ്പിക്കുന്ന പ്രവർത്തികൾ ഓസ്‌ട്രേലിയ ചെയ്തതാണ് ഇരുവരും തർക്കത്തിൽ ഏർപ്പെടാൻ കാരണമായത്. മത്സര ശേഷം റിഷഭ് പന്ത് ഇതിനെ കുറിച്ച് സംസാരിച്ചു.

റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:

” അവർ തമ്മിൽ ചെറിയ രീതിയിൽ സംസാരം ഉണ്ടായിട്ടുണ്ട്. അവർക്ക് സമയം കളയണം അതാണ് ഉസ്മാൻ ഖവാജയും, കോൺസ്റ്റാസും ചെയ്തത്. അവർ പറഞ്ഞത് അത് തന്നെയാണ്. കാരണം ആ സന്ദർഭത്തിൽ കോൺസ്റ്റാസ് വേറെ ഒന്നും ചെയ്യില്ല. അതാകുമ്പോൾ വീണ്ടും ഒരു ഓവർ എറിയേണ്ടി വരില്ലല്ലോ” റിഷഭ് പന്ത് പറഞ്ഞു.