പുതുവര്‍ഷത്തിലും സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഉന്നതങ്ങളിലേക്ക്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ദ്ധിച്ച് 7,260 രൂപയിലെത്തി. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപ വര്‍ദ്ധിച്ച് 58,080 രൂപയിലെത്തി. ഇതോടെ സ്വര്‍ണം ഒരു 2025ലും ഒരു സുരക്ഷിത നിക്ഷേപമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.
പുതുവര്‍ഷം പിറന്ന് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോള്‍ സ്വര്‍ണത്തിന് 12,00 രൂപയാണ് ഇതുവരെ വര്‍ദ്ധിച്ചത്. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,995 രൂപയിലെത്തി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് വില പവന് 47,960 രൂപയിലെത്തി.
അതേസമയം വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവരെ സ്വര്‍ണവില വര്‍ദ്ധനവ് ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 2025 ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധനവാണ് സ്വര്‍ണ വില കേരളത്തിലും വര്‍ദ്ധിക്കാന്‍ കാരണമായത്.
കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് അന്താരാഷ്ട്ര വില 2,657 ഡോളറിലെത്തിയിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ജോ ബൈഡന്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ കാരണമായത്. അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന അനശ്ചിതാവസ്ഥകള്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.