സിഡ്‌നിയിൽ ആവേശകരമായ രീതിയിലാണ് ടെസ്റ്റ് മത്സരം പുരോഗമിക്കുന്നത്. ആദ്യ ഇന്നിങ്സിൽ 185 റൺസ് മാത്രം നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ അവരുടെ രണ്ടാം ഇന്നിങ്സിൽ 181 റൺസിൽ ഒതുക്കി, 4 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് കിട്ടിയത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 141 – 6 എന്ന നിലയിലാണ് നിൽക്കുന്നത്. 145 റൺസിന്റെ ലീഡുള്ള ഇന്ത്യക്ക് കളി ജയിക്കണം എങ്കിൽ 200 അപ്പുറമുള്ള ലീഡ് അത്യാവശ്യമാണ് എന്ന് പറയാം.
സ്കാനിംഗ് നടത്താൻ ഹോസ്പിറ്റലിൽ പോയ ബുംറ നാളെ പന്തെറിയുമോ എന്ന കാര്യം ഉറപ്പില്ലാത്ത സാഹചര്യത്തിൽ മികച്ച റൺ വേണം എന്നത് നന്നായി അറിയാവുന്ന ഇന്ത്യൻ താരങ്ങളിൽ ഇന്ന് പന്ത് ഒഴികെ ഉള്ള ആരും ബാറ്റർമാരിൽ ഉത്തരവാദിത്ത്വം കാണിക്കാത്ത സാഹചര്യത്തിൽ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബെറിംഗ് ഫ്ലോപ്പ് ആകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 33 പന്തിൽ 61 റൺ നേടിയ പന്ത് ഒഴിച്ച് ശരിക്കും ഫ്ലോപ്പ് ഷോ തന്നെയാണ് ഇന്ത്യൻ താരങ്ങളിൽ നിന്ന് ഉണ്ടായത്. 35 പന്തിൽ 22 റൺസ് നേടി മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ജയ്‌സ്വാൾ ബോളണ്ടിന്റെ ഇരയായി പുറത്തായി. കെ എൽ രാഹുൽ 20 പന്തിൽ 13 റൺസ് നേടി അദ്ദേഹവും മടങ്ങി. നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെക്കുന്ന വിരാട് കോഹ്ലി വീണ്ടും നിരാശ സമ്മാനിച്ചു. 12 പന്തിൽ വെറും 6 റൺസ് ആയിരുന്നു താരത്തിന്റെ സംഭാവന.
ഇതിൽ ഏറ്റവും അധികം നിരാശപെടുത്തിയത് ഗില്ലിന്റെ പുറത്താക്കൽ ആണ്. 13 റൺ മാത്രമെടുത്ത താരം ഒരിക്കൽക്കൂടി അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് മടങ്ങിയത്. മികച്ച തുടക്കം കിട്ടിയിട്ടും അത് നിലനിർത്താൻ പറ്റാതെ പുറത്താകുന്ന രീതി ഗിൽ തുടർന്നപ്പോൾ ഇന്ന് അപകരം ഒന്നും ഇല്ലാത്ത വെബ്സ്റ്ററിന്റെ പന്തിൽ അദ്ദേഹത്തിന്റെ ഇന്സൈഡ് എഡ്ജ് അലക്സ് കാരി കൈപ്പിടിയിൽ ഒതുക്കുക ആയിരുന്നു. 2024-25ൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 19 ശരാശരിയിൽ വെറും 93 റൺസ് നേടി ശുഭ്‌മാൻ ഗിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുകയാണ്.
രോഹിതും കോഹ്‌ലിയും ഒകെ മാത്രം ട്രോളുകൾ ഏറ്റുവാങ്ങുമ്പോൾ പലപ്പോഴും രക്ഷപെട്ട് പോകുന്ന ഗിൽ എന്തായാലും ഇന്ന് എയറിൽ ആയി. ഭാവി ക്രിക്കറ്റിന്റെ രാജാവ് എന്ന ടാഗ് ഒക്കെയുള്ള താരം വിദേശത്ത് അതിദയനീയ പ്രകടനം തുടരുകയാണ്. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഗാബയിൽ കളിച്ച ഇന്നിംഗ്സ് മാറ്റി നിർത്തിയാൽ വലിയ ബാധ്യതയാണ് ഗിൽ കാരണം ഇന്ത്യക്ക് ഉണ്ടായതെന്നാണ് ആരാധകർ പറയുന്നത്.
https://x.com/ShubianPriyam77/status/1875423572484878407?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1875423572484878407%7Ctwgr%5Ec56690a5f72717b229bbff527b34aa959bf2f7fe%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket-news%2Ftrash-and-fraud-shubman-gill-cant-be-indias-no-3-star-batter-faces-brutal-criticism%2F
https://x.com/centrist_geek/status/1875418980665659475?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1875418980665659475%7Ctwgr%5Ec56690a5f72717b229bbff527b34aa959bf2f7fe%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket-news%2Ftrash-and-fraud-shubman-gill-cant-be-indias-no-3-star-batter-faces-brutal-criticism%2F
https://x.com/thfcas18_v2/status/1875418270620381354?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1875418270620381354%7Ctwgr%5Ec56690a5f72717b229bbff527b34aa959bf2f7fe%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket-news%2Ftrash-and-fraud-shubman-gill-cant-be-indias-no-3-star-batter-faces-brutal-criticism%2F