ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം; അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഐഡിഎഫ്

ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍. ഹഫയിലെ പവര്‍പ്ലാന്റ് ലക്ഷ്യമിട്ട് യമനിലെ ഹൂതികള്‍ ആക്രമണം അഴിച്ചുവിട്ടത്. തെക്കന്‍ ഹൈഫയിലെ ഒറോത് റാബിന്‍ പവര്‍‌സ്റ്റേഷനുനേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്.

ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളായ അയണ്‍ഡോമിനെ നിഷ്ഫലമാക്കി മിസൈല്‍ ലക്ഷ്യത്തിലെത്തിയെന്നും ഹൂതി സൈനിക വക്താവ് യഹിയ സാരി അവകാശപ്പെട്ടു. ഗാസക്കെതിരായ ആക്രമണവും ഉപരോധവും അവസാനിപ്പിക്കുംവരെ ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്നും സാരി പറഞ്ഞു.

എന്നാല്‍, തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുംമുമ്പ് യമനില്‍നിന്നുള്ള മിസൈലിനെ വ്യോമ പ്രതിരോധസംവിധാനം തടഞ്ഞതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹൂതികളുടെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈനിക വ്യക്താവ് അറിയിച്ചു.