ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള തിരഞ്ഞെടുപ്പിനെ മുൻ താരം സഞ്ജയ് മഞ്ജരേക്കർ വിമർശിച്ചു. വാഷിംഗ്ടണിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെയാണ് മഞ്ജരേക്കർ ചോദ്യം ചെയ്തത്. എന്തിനാണ് ഒരു പേസറെ കളഞ്ഞ് താരത്തെ ടീമിൽ എടുത്തത് എന്നാണ് മഞ്ജരേക്കർ ചോദിച്ചത്.

ESPNcriinfo യോട് സംസാരിച്ച മഞ്ജരേക്കർ, ഇന്ത്യയുടെ തന്ത്രങ്ങൾ വളരെ തെറ്റായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു.

“വാഷിംഗ്ടൺ സുന്ദർ ഈ പരമ്പരയിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് നേടിയത്, പക്ഷേ മാനേജ്മെൻ്റ് അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. അവൻ ഒരു നല്ല ബൗളറാണ്, പക്ഷേ തന്ത്രങ്ങൾ പിച്ചിനെ ആശ്രയിച്ചിരിക്കുന്നു. വിക്കറ്റ് വീഴ്ത്താൻ വാഷിംഗ്ടണിന് ഒരു ടേണിംഗ് ട്രാക്ക് ആവശ്യമാണ്. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും ഓൾറൗണ്ടർമാരായി ടീമിൽ ഉണ്ടായിരുന്നു. സുന്ദറിൻ്റെ തിരഞ്ഞെടുപ്പ് ഒരു മണ്ടത്തരമായിരുന്നു, ”അദ്ദേഹം പറഞ്ഞു.

“ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് പരമ്പരകളിലെ ഇന്ത്യയുടെ നേട്ടങ്ങൾക്ക് കാരണം പല മേഖലയിൽ സംഭാവന നല്കാൻ കഴിയുന്ന താരങ്ങളുടെ എന്നുമായിരുന്നു. അതിനാലാണ് നമുക്ക് ജയിക്കാനായത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി പോയി. അങ്ങനെ ഉള്ള താരങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ സുന്ദർ ഒരു ഓവർ പോലും എറിഞ്ഞില്ല, രണ്ടാമത്തെ ഇന്നിങ്സിൽ ഒരു ഓവർ മാത്രം എറിഞ്ഞു. സിഡ്‌നി ടെസ്റ്റിൽ രവീന്ദ്ര മൂന്ന് ഓവറാണ് എറിഞ്ഞത്.