ഞാൻ പണം മേടിച്ചാണ് ഫൈനലിൽ മോശം പ്രകടനം കാഴ്ചവെച്ചത്, ആരാധകന് മറുപടിയുമായി കുൽദീപ് യാദവ്; പറഞ്ഞത് ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ വിക്കറ്റ് വീഴ്ത്താതെ ഇരുന്നതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കുൽദീപ് യാദവ്. ഇന്നലെ 2023 ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഒരു വർഷം ആയിരിക്കെ ഫൈനലിലെ ഹൃദയഭേദകമായ ആറ് വിക്കറ്റ് തോൽവിക്ക് കൃത്യം ഒരു വർഷത്തിന് ശേഷം, നിർണായക ഏറ്റുമുട്ടലിൽ കുൽദീപിൻ്റെ ബൗളിംഗ് മികവിന് വേണ്ടത്ര വിമർശിക്കപ്പെട്ടിട്ടില്ലെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടി.

2023 ലോകകപ്പ് ഫൈനലിൻ്റെ ഒന്നാം വാർഷികത്തിൽ മിക്കവാറും എല്ലാ ഇന്ത്യൻ കളിക്കാരും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ വിമർശനം കേട്ടപ്പോൾ കുൽദീപിനെതിരെയും ഒരു ആരാധകൻ എത്തി. ഫൈനലിൽ പണം മേടിച്ചാണ് താരം രാജ്യത്തെ ചതിച്ചത് എന്നുള്ള അഭിപ്രായമാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

” പണം മേടിച്ചാണ് കുൽദീപ് രാജ്യത്തെ ഫൈനലിൽ ചതിച്ചത്”

ഫൈനലിന് മുമ്പുവരെ എല്ലാ മത്സരങ്ങളിലും തിളങ്ങിയ തന്നെ അനാവശ്യമായി കുറ്റപ്പെടുത്തിയ ആരാധകനെതിരെ കുൽദീപ് പറഞ്ഞത് ഇങ്ങനെ- “അതെ, എന്താണ് നിങ്ങളെ ഇത്രയധികം വിഷമിപ്പിക്കുന്നത്? ഇത്രയും മനോഹരമായ വാക്കുകൾ എഴുതാൻ നിങ്ങൾക്ക് പണം ലഭിച്ചോ, അതോ എന്നോട് വ്യക്തിപരമായ വിദ്വേഷമുണ്ടോ?

ടൂർണമെന്റിൽ 15 വിക്കറ്റുകൾ നേടിയ കുൽദീപ് മികവ് കാണിച്ചിരുന്നു.