വീണ്ടും വിജയം രുചിച്ച് ലയണൽ മെസി; തിരിച്ചുവരവ് ഗംഭീരമെന്ന് ആരാധകർ

നാളുകൾ ഏറെയായി മോശമായ പ്രകടനമായിരുന്നു അർജന്റീന നടത്തിയിരുന്നത്. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ വീണ്ടും വിജയത്തിന്റെ വഴിയിലേക്ക് താരങ്ങൾ തിരിച്ചെത്തി. ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.

യുവ താരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് അർജന്റീന തന്നെയായിരുന്നു. 74 ശതമാനം പൊസേഷനും അർജന്റീനയുടെ കൈയിൽ ആയിരുന്നു. തകർപ്പൻ പ്രകടനമായിരുന്നു ലയണൽ മെസി കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ അസിസ്റ്റിലാണ് ലൗട്ടാരോ ഗോൾ നേടിയത്.

അടുപ്പിച്ച് രണ്ട് മത്സരങ്ങളിലും ലൗട്ടാരോ അർജന്റീനയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയിരിക്കുകയാണ്. പരാഗ്വേയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ആ മത്സരത്തിൽ അർജന്റീന പരാഗ്വായോട് രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. യോഗ്യത റൗണ്ടിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അർജന്റീന തന്നെയാണ്. ഇന്നത്തെ മത്സരം വിജയിച്ചതോടുകൂടി ലീഡ് നില അഞ്ച് പോയിന്റായി ഉയർത്തിയിരിക്കുകയാണ്.

Read more