ഐപിഎല്ലിന്റെ 15ാം സീസണില്‍ പഞ്ചാബ് കിങ്സിനെ യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നയിക്കും. ടീമിന്റെ ക്യാപ്റ്റനായി മായങ്കിനെ നിയമിച്ചതായി പഞ്ചാബ് കിങ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെഗാ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ടു പേരില്‍ ഒരാളായിരുന്നു മായങ്ക്.
കഴിഞ്ഞ സീസണില്‍ പരിക്കു കാരണം കെഎല്‍ രാഹുലിന് ഒരു മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കണ്ടി വന്നപ്പോള്‍ ടീമിനെ നയിച്ച മായങ്കിനെ ഇത്തവണത്തെ ഐപിഎല്ലില്‍ പഞ്ചാബിന്റെ പൂര്‍ണ്ണസമയ നായകനാക്കി നിയോഗിക്കാന്‍ കിംഗ്‌സ് ഇലവന്‍ തീരുമാനിക്കുകയായിരുന്നു.
2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ മായങ്ക് 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനായി 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ഈ സീസണില്‍ മെഗാ ലേലത്തില്‍ ടീമിലേക്കു വന്ന ഇന്ത്യയുടെ പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും പഞ്ചാബിന്റെ പുതിയ ക്യാപ്റ്റനായേക്കുകയെന്നായിരുന്നു ആദ്യം പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുള്‍. എന്നാല്‍ പിന്നീട് പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റിന്റെ താല്‍പ്പര്യത്തില്‍ മാറ്റമുണ്ടാവുകയും മായങ്കിനെ ചുമതലേല്‍പ്പിക്കുകയുമായിരുന്നു.
മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇത്തവണത്തെ ടീമില്‍ മാനേജ്‌മെന്റ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. ശിഖര്‍ ധവാനും മായങ്കിനും പുറമേ ഒട്ടേറെ മികച്ച യുവതാരങ്ങളെയും ഇത്തവണ കിംഗ്‌സ് ഇലവണ്‍ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
Read more
മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിങ്സ് ടീമിന്റെ ക്യാപ്റ്റനാക്കിയത് പുതിയ സീസണില്‍ ടീമിനെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുമെന്നു മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെയും അഭിപ്രായപ്പെട്ടു. പുതിയ ചുമതലയില്‍ മായങ്ക് മാനേജ്‌മെന്റിനോട് നന്ദിയും പറഞ്ഞിട്ടുണ്ട്.