മെസി നിങ്ങൾ രോഹിത്തിനോട് പരാജയപ്പെട്ടിരിക്കുന്നു, വിക്ടറി പരേഡിന് പിന്നാലെ അഫ്ഗാൻ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അഫ്ഗാനിസ്ഥാൻ കീപ്പർ-ബാറ്റർ റഹ്മാനുള്ള ഗുർബാസ് ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയ പരേഡിനെ ലയണൽ മെസ്സിയുടെ അർജൻ്റീനയുമായി താരതമ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് . ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിന് ഇന്നലെ വൈകുന്നേരം മുംബൈയിൽ വന്നിറങ്ങി. ടീമിന് ആരാധകരുടെ ഭാഗത്ത് നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. തുറന്ന ബസിൽ ആരാധകർ അവരുടെ പ്രിയപ്പെട്ട ടീമിനായി ഉച്ചത്തിലുള്ള ആഹ്ലാദ പ്രകടനവും നടത്തിയപ്പോൾ ടീം അംഗങ്ങൾ ഒപ്പം ചേരുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് ടീം ഇപ്പോൾ കടന്നുപോകുന്നത് എന്നും പറയാം. നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഐസിസി ട്രോഫി വിജയം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ഇത്രയും നാളുകൾ ആയി അനുഭവിച്ച പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഒടുവിൽ അർഹിച്ച വിജയം തന്നെയാണ് ടി 20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യക്ക് കിട്ടിയത്. വമ്പൻ വിജയത്തിന് ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. 11 മണിയോടെ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു തിരിച്ച മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതുപരുപാടിയും ഉണ്ടായിരുന്നു. പരിപാടിക്കിടെയിൽ വെച്ച് വിരാട് കോഹ്‌ലി ഉൾപ്പടെ ഉള്ള ഇന്ത്യൻ താരങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസ് സോഷ്യൽ മീഡിയയിൽ ആരാധകർ നടത്തിയ ആഘോഷം ഏറ്റെടുക്കയും ചടങ്ങിന്റെ പല ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. അഫ്ഗാൻ കീപ്പർ x ൽ ആദ്യം പങ്കിട്ട ട്വീറ്റ് ഇങ്ങനെ

“ഇന്ത്യ ”

ലയണൽ മെസ്സിയെയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും താരതമ്യം ചെയ്തുകൊണ്ട് ഗുർബാസ് ഒരു ചിത്രവും പങ്കിട്ടു. ചിത്രത്തിനുള്ള അദ്ദേഹത്തിൻ്റെ അടിക്കുറിപ്പ് ഇങ്ങനെ:

“മെസ്സിയുടെ അർജൻ്റീന ❌ രോഹിത് ശർമ്മയുടെ മുംബൈ ✅”