ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാലേലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അവസാന നിമിഷം മെഗാലേലത്തില്‍ നിന്നും പിന്മാറി ലോകോത്തര ഓസ്‌ട്രേലിയന്‍ താരം. 22 ആഴ്ച ബയോബബിളില്‍ കഴിയാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് താരം പിന്മാറുന്നത്. ഐപിഎല്‍ മെഗാലേലത്തില്‍ വന്‍തുക ഉറപ്പാകുന്ന താരമാണ് പിന്മാറിയത്.
ഓസട്രേലിയയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അലന്‍ബോര്‍ഡര്‍ പുരസ്‌ക്കാരം നേടിയ മൈക്കല്‍ സ്റ്റാര്‍ക്കാണ് ഐപിഎല്‍ താരലേലത്തില്‍ നിന്നും അവസാന നിമിഷം പിന്മാറിയത്. 22 ആഴ്ചയോളം കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള ബുദ്ധിമുട്ടാണ് താരത്തെ പണക്കിലുക്ക മേളയില്‍ നിന്നും പിന്തിരിപ്പിച്ചത്. 19 രാജ്യങ്ങളില്‍ നിന്നും 1200 കളിക്കാര്‍ റജിസറ്റര്‍ ചെയ്തിരിക്കുന്നത് 1200 താരങ്ങളാണ്. ഫെബ്രുവരി 12 നും 13 നും ബംഗലുരുവിലാണ് ലേലം നടക്കുന്നത്.
Read more
ഐപിഎല്ലില്‍ നിന്നും പിന്മാറുന്നതിനാല്‍ ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ കഴിയുമെന്ന് താരം പറയുന്നു. ഐപിഎല്ലില്‍ രണ്ടു സീസണാണ് താരം ആകെ കളിച്ചിട്ടുള്ളത്. രണ്ടു സീസണില്‍ 27 കളികളില്‍ 37 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. 2018 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കളിച്ച താരം 9.4 കോടിക്കാണ് താരത്തെ കെകെആര്‍ വാങ്ങിയത്.