ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. പ്രായം കൂടുന്തോറും 50 ഓവര്‍ ക്രിക്കറ്റ് കൂടുതല്‍ കഠിനമാകുമെന്ന് താരം കരുതുന്നു.
അദ്ദേഹത്തിന്റെ സ്പിന്‍-ബൗളിംഗും ഹാര്‍ഡ്-ഹിറ്റിംഗ് കഴിവുകളും കണക്കിലെടുക്കുമ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ രണ്ട് രൂപങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ പേരുകളില്‍ ഒരാളാണ് അലി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തിലും ഓഫ് സ്പിന്നര്‍ നിര്‍ണായക പങ്ക് വഹിച്ചു.
ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐക്ക് മുന്നോടിയായി സംസാരിക്കവേയാണ് വിരമിക്കലിനെ കുറിച്ച് താരം സൂചന നല്‍കിയത്. 2023 ലോകകപ്പില്‍ കളിക്കാനും അത് നേടാനും തനിക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ താന്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ കാലം തുടരുന്നത് കരുതുന്നില്ലെന്നും അലി പറഞ്ഞു.
Read more
ഞാന്‍ ഒരുപാട് ലക്ഷ്യങ്ങള്‍ വെയ്ക്കുന്നില്ല. പക്ഷേ വരുന്ന ലോകകപ്പ് കളിക്കണം, ആ ലോകകപ്പിന്റെ ഭാഗമാകണം, ആ ലോകകപ്പ് വിജയിക്കണം. അവിടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ വിരമിക്കുമെന്നോ വിരമിക്കില്ലെന്നോ ഞാന്‍ പറയുന്നില്ല- അലി പറഞ്ഞു.