ലോര്‍ഡ്‌സ് പോലല്ല ലീഡ്‌സ്, ഇന്ത്യ ബുദ്ധിമുട്ടും; മുന്നറിയിപ്പുമായി ഇംഗ്ലീഷ് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ലോര്‍ഡ്‌സ് പോലല്ല ലീഡ്‌സ് എന്നും ഇന്ത്യ കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നും പനേസര്‍ മുന്നറിയിപ്പ് നല്‍കി.

‘മൂന്നാം ടെസ്റ്റ് നടക്കുന്ന ഹെഡിംഗ്‌ലി ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും ഹോം ഗ്രൗണ്ടാണ്. ഇന്ത്യ ലോര്‍ഡ്സില്‍ അതിമനോഹരമായാണ് കളിച്ചത്.എന്നാല്‍ ഹെഡിംഗലിയില്‍ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരും. ഇന്ത്യക്ക് ഇങ്ങനെ തന്നെ പന്തെറിയാനായാല്‍ പരമ്പരകൊണ്ടേ അവര്‍ മടങ്ങുകയുള്ളു.’

Former England spinner Monty Panesar says England's form against Ashwin  will decide Test series

‘ജോ റൂട്ടിന്റെ വിക്കറ്റ് നേരത്തെ വീഴ്ത്താനായാല്‍ മാത്രമെ ഇന്ത്യക്ക് ഇവിടെ വിജയ സാധ്യതയുള്ളു. സിറാജാണ് ഇന്ത്യന്‍ നിരയില്‍ വളരെ വ്യത്യസ്തനായുള്ളത്. ഇംഗ്ലണ്ടിന് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത് അവനാണ്. സിറാജിനെ മനസിലാക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ പ്രയാസപ്പെടുകയാണ്’ മോണ്ടി പനേസര്‍ പറഞ്ഞു. ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.