ആഷസ് പരമ്പര ഇപ്പോഴേ കൈവിട്ടിരിക്കുന്ന ഇംഗ്ലണ്ടിന് 2021 ശകുനപ്പിഴയുടെ വര്‍ഷം. ആഷസിലെ അടുത്ത രണ്ടു ടെസ്റ്റുകള്‍ ജയിച്ച് പുതുവര്‍ഷത്തില്‍ പുതിയ പ്രതീക്ഷയോടെ തുടങ്ങുകയാണ് ഇംഗ്ളണ്ട്. 2021 ല്‍ കളിച്ച മിക്ക ടെസ്റ്റിലും തോറ്റ ഇംഗ്ലണ്ടിന് ക്രിക്കറ്റിലെ ഒട്ടേറെ മോശം റെക്കോഡിലേക്കാണ് 2021 കൊണ്ടുപോയത്. ഏറ്റവും കൂടുതല്‍ തോല്‍വി, ഏറ്റവും കൂടുതല്‍ ഡക്ക്, ഏറ്റവും കൂടുതല്‍ തകര്‍ച്ച തുടങ്ങി അനേം റെക്കോഡില്‍ ഇംഗ്ലണ്ട് എത്തി.
ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട ടീം എന്ന ഖ്യാതിയാണ് ആദ്യം ഇംഗ്ലണ്ടിന് നേരിട്ട ദൗര്‍ഭാഗ്യം. 2021 ല്‍ 15 ടെസ്റ്റ് കളിച്ച അവര്‍ ഒമ്പതു മത്സരങ്ങളിലാണ് പരാജയമറിഞ്ഞത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കയ്ക്കെതിരേ രണ്ടു വിജയവും ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലെ വിജയവുമായ മൂന്ന് മത്സരങ്ങളില്‍ ജയം നേടിയ ടീം പക്ഷേ ഇന്ത്യന്‍ പരമ്പരയിലെ പിന്നീടുള്ള മൂന്നു മത്സരങ്ങളിലാണ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതും ടെസ്റ്റ് പരമ്പര കൈവിട്ടതും. ഇതോടെ 2000 ന് ശേഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ പരാജയപ്പെട്ട ടീമിന്റെ ഭാരം ചുമലിലേറ്റുന്ന ബംഗ്ളാദേശിനൊപ്പമായി.
ആദ്യത്തെ മൂന്ന് വിജയത്തിന് ശേഷം ശേഷം വന്ന 12 ല്‍ ഒമ്പതെണ്ണത്തിലും ഇംഗ്ലണ്ട് തോറ്റു. 2013 ല്‍ ടെസ്റ്റില്‍ ഒമ്പതെണ്ണത്തില്‍ തോറ്റ ബംഗ്ളാദേശിന്റെ റെക്കോഡിന് ഒപ്പമായി ഇംഗ്ലണ്ടും. അതേസമയം 1993-94 ല്‍ കളിച്ച 12 ല്‍ പത്തിലും തോറ്റ ഇംഗ്ളീഷ് ടീമിനോളം തകര്‍ച്ച ഉണ്ടായില്ലെന്ന് മാത്രം.
Read more
ഈ വര്‍ഷം 150 റണ്‍സിന് താഴെ ഇംഗ്ലണ്ട് പുറത്തായത് എട്ടു തവണയാണ്. കലണ്ടര്‍ വര്‍ഷ കണക്കില്‍ ഇതിലും ഇംഗ്ലണ്ട് മുന്നിലായി. ഇതില്‍ ഇന്ത്യയ്ക്ക് എതിരേ 74 ന് പുറത്തായ ഒരു വന്‍ തകര്‍ച്ചയുമുണ്ട്. ബാറ്റ്സ്മാന്‍മാരുടെ പൂജ്യത്തിന് പുറത്താകലിലും ഇംഗ്ലണ്ട് റെക്കോഡ് ഇട്ടു. ഈ കലണ്ടര്‍വര്‍ഷം 14 തവണയാണ് അവരുടെ ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായത്. ഈ വര്‍ഷത്തെ ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുണ്ട് എന്നത് മാത്രമാണ് കലണ്ടര്‍ കണക്കില്‍ അവര്‍ക്ക് ഏക ആശ്വാസം.