ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പേരുമാറ്റി ഇഞ്ചുറി പ്രീമിയർ ലീഗ് എന്നാക്കിയാൽ നല്ലതായിരുന്നു. മികച്ച താരങ്ങൾ പലരും പരിക്കിന്റെ പിടിയിലായ സീസണിൽ ആ ലിസ്റ്റിലേക്ക് കൂടി വന്നിരിക്കുകയാണ് പഞ്ചാബിന്റെ ഭാനുക രാജപക്സെയാണ് താരം. ഇപ്പോൾ നടക്കുന്ന പഞ്ചാബ്- രാജാസ്ഥൻ മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്.
ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് താരം ഭാനുക രാജപക്സെയ്ക്ക് പരിക്ക് പറ്റുക ആയിരുന്നു . ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യാൻ പഞ്ചാബിനോട് ആവശ്യപ്പെട്ടു . എന്തായാലും ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. ശിഖർ ധവാൻ 86 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി.
പ്രഭ്‌സിമ്രാൻ സിംഗ് തുടക്കത്തിൽ അറ്റാക്ക് ചെയ്തപ്പോൾ ധവാൻ പ്രതിരോധ സമീപനമായിരുന്നു തുടക്കത്തിൽ . എന്നാൽ പ്രഭ്‌സിമ്രാനെ ഹോൾഡർ പുറത്താക്കിയപ്പോൾ ക്രീസിലെത്തിയത് രാജപക്‌സെ ആയിരുന്നു. ആദ്യ മത്സരത്തിൽ താരം മികച്ച പ്രകടനമാണ് താരം നടത്തിയത്. അതിനിടെ, ധവാൻ രവി അശ്വിന്റെ ഒരു പന്ത് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിന്ന രാജപക്‌സെയ്‌ക്ക് നേരെ അടിക്കുക ആയിരുന്നു .
Read more
രജപക്‌സെയെ ഉടൻ തന്നെ വേദനയോടെ പുളയുകയും അദ്ദേഹത്തെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയും ആയിരുന്നു. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരം ആണെന്ന വ്യക്തതയില്ല.