CSK VS DC: ധോണി ഇന്ന് വിരമിക്കുന്നു? ചെന്നൈയുടെ കളി കാണാനെത്തി രക്ഷിതാക്കള്‍, ഞെട്ടലില്‍ ആരാധകര്‍, സോഷ്യല്‍ മീഡിയ നിറച്ച് വൈറല്‍ പോസ്റ്റുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നത്തെ മത്സരം അവരുടെ ഹോംഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ ബാറ്റിങ്ങില്‍ ചെന്നൈക്കെതിരെ 183 റണ്‍സാണ് ഡല്‍ഹി നേടിയത്. കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ നേടിയത്. എന്നാല്‍ ഇന്ന് ശ്രദ്ധാകേന്ദ്രമായത് ചെന്നൈയുടെ മത്സരം കാണാനെത്തിയ ധോണിയുടെ മാതാപിതാക്കളാണ്. അദ്ദേഹത്തിന്റെ പിതാവ് പാന്‍സിങ് ധോണിയും മാതാവ് ദേവകി ദേവിയുമാണ് ചിദംബരം സ്‌റ്റേഡിയത്തിലെ ക്യാമറക്കണ്ണുകളിലൂടെ കാണപ്പെട്ടത്. ആദ്യമായാണ് ധോണിയുടെ ഒരു മത്സരം കാണാനായി ഇവര്‍ എത്തുന്നത്.

അച്ഛനും അമ്മയ്ക്കുമൊപ്പം ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മകള്‍ സിവ സിങ് ധോണിയും ഉണ്ട്. മത്സരം കാണാന്‍ എംഎസ്ഡിയുടെ കുടുംബം എത്തിയതോടെ ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി ടീറ്റുകളും പോസ്റ്റുകളുമാണ് വൈറലാവുന്നത്. പോസ്റ്റുകള്‍ കണ്ട് ഇത് ധോണിയുടെ അവസാന മത്സരമാണോ എന്ന് മിക്കവരും ചോദിക്കുന്നുണ്ട്. കൂടാതെ ഹാപ്പി റിട്ടയര്‍മെന്റ് തല എന്നും മറ്റുചിലര്‍ കുറിക്കുന്നു.

എന്നാല്‍ ഇതേകുറിച്ച് ധോണിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ഈ സീസണില്‍ ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങില്‍ അദ്ദേഹം ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്.