MI VS RCB: വിഘ്‌നേഷ് പുതൂരിന് സ്വപ്‌നതുല്ല്യമായ നേട്ടം, ഇതില്‍പരം എന്തുവേണം, മലയാളി താരം ഇന്നത്തെ രാത്രി മറക്കില്ല

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുളള മത്സരം പുരോഗമിക്കുകയാണ്. ആദ്യ ബാറ്റിങ്ങില്‍ വിരാട് കോലിയുടെ അര്‍ധസെഞ്ച്വറി മികവില്‍ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ് ആര്‍സിബി. കോലി പുറത്തായപ്പോള്‍ ടീം സ്‌കോര്‍ 14.1 ഓവറില്‍ 143 റണ്‍സിലെത്തിയിരുന്നു. അതേസമയം ആദ്യ ഓവര്‍ ഏറിഞ്ഞ മലയാളി താരം വിഘ്‌നേഷ് പുതൂരിന് ഇന്ന് സ്വപ്‌നതുല്ല്യമായ ഒരു നേട്ടമാണ് കൈവരിക്കാനായത്. വിരാട് കോലിക്കെതിരെ പന്തെറിയുക എന്ന ഏതൊരു പുതിയ ബോളറുടെയും സ്വപ്‌നമാണ് ഇന്ന് വിഘ്‌നേഷിന് സഫലീകരിക്കാന്‍ സാധിച്ചത്.

ഒമ്പതാം ഓവറിലാണ് വിഘ്‌നേഷ് പുതൂര്‍ ഏറിഞ്ഞ പന്തുകള്‍ വിരാട് കോലി നേരിട്ടത്. എന്നാല്‍ വിഘ്‌നേഷിനെ ഈ ഓവറില്‍ കോലി സിക്‌സറിന് പറത്തി. എന്നാല്‍ മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ എടുക്കാന്‍ വിഘ്‌നേഷ് പുതൂരിന് സാധിച്ചു. 37 റണ്‍സെടുത്ത് കളിയില്‍ ദേവ്ദത്ത് കത്തിക്കയറിയ സമയത്തായിരുന്നു താരത്തെ വിഘ്‌നേഷ് വില്‍ ജാക്‌സിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയത്.