ട്രോൾ ലോകത്തിന് പുതിയ ഒരു വേട്ടമൃഗത്തെ കിട്ടിയിരിക്കുകയാണ്- മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാമത്തെ തോൽവിയോടെ ഈ സീസണിലെ കാര്യങ്ങൾ പരുങ്ങലിലായ മുംബൈ ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് സാമൂഹിക അകലം പാലിച്ചിരിക്കുകയാണ്. അതിൽ വന്ന് എന്തെങ്കിലും പറഞ്ഞാൽ ഉടനടി “എയറിൽ ” കേറുന്നതിനാൽ തത്കാലം ഒരു കളി ജയിക്കുന്നത് വരെ എങ്കിലും മിണ്ടാതിരിക്കുന്നത് ആണ് നല്ലതെന്ന് ആരാധകർക്ക് നന്നായി അറിയാം. “എന്നാലും എങ്ങനെ നടന്ന ടീമാ, ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടോ” എന്ന സഹതാപത്തിൽ പോലും പരിഹാസം കാണുന്നുണ്ട്.
ചെന്നൈയും മുംബൈയും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് “എയറിൽ ” കൂട്ടുണ്ടായിരുന്നു, കഴിഞ്ഞ ദിവസത്തെ ജയത്തോടെ ചെന്നൈ തത്കാലം അവിടെ നിന്ന് ഭൂമിയിൽ ഇറങ്ങിയതോടെ ഒറ്റപ്പെട്ട മുംബൈയെ ബാക്കി ടീമുകൾ എല്ലാം കൂടി ആക്രമിക്കുമ്പോൾ എന്ത് മറുപടിയാണ് കൊടുക്കേണ്ടത് എന്ന് ഒരു ആരാധകനും അറിയില്ല. പഴയ ചരിത്രം പറഞ്ഞാൽ സൂപ്പർ താരം ബുംറ വരെ ” വർത്തമാനകാലത്തിൽ ജീവിക്കാൻ” പറഞ്ഞ സാഹചര്യത്തിൽ കോവിഡ് കാലത്ത് കുടുങ്ങി പോയ ആളുകളേക്കാൾ കഷ്ടമായി ഓരോ ആരാധകന്റെയും അവസ്ഥ.
ലീഗിലെ ഏറ്റവും മികച്ച ടീമുകളായ ചെന്നൈ, മുംബൈ ആരാധകർ മോശം പ്രകടനം കാരണം ട്രോളന്മാർക്ക് പ്രിയപ്പെട്ടവർ ആയിരുന്നു. ശത്രുക്കളായ രണ്ട് ടീമുകളുടെയും ആരാധകർ ഒന്നിക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ അപ്രതീക്ഷിത തോൽവിയോടെ പരുങ്ങലിലായ മുംബൈക്ക് എതിരെ വന്ന ചില ട്രോളുകൾ പ്രീമിയർ ലീഗ് ആരാധകർ അല്ലാത്തവരെ വരെ ചിരിപ്പിച്ചു.
ട്രോൾ കടപ്പാട്: ട്രോൾ ക്രിക്കറ്റ് മലയാളം
Read more
k