സൂപ്പർ താരങ്ങളോട് മുംബൈ പറയുന്നു പടിക്ക് പുറത്ത്, ലക്‌ഷ്യം സൂപ്പർ താരങ്ങളെ

നവംബർ 15 അവസാനിക്കുന്ന സമയപരിധിയോടെ മുംബൈ ഇന്ത്യൻസിന് ഇത് തീരുമാനങ്ങൾ എടുക്കാനുള്ള സമയമാണ് . മോശം സീസണിന് ശേഷം, മുംബൈ ഇന്ത്യൻസിന് ടീമിനെ പുനർനിർമ്മിക്കേണ്ടതുണ്ട്. അതിൽ ധാരാളം താരങ്ങൾക്ക് ടീമിൽ സ്ഥാനം നഷ്ടമായേക്കും. പട്ടികയിലെ ഒന്നാമൻ കീറോൺ പൊള്ളാർഡ് ആയിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനം തുടരുകയാണ്.

എന്നിരുന്നാലും, ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലേലത്തിന് മുന്നോടിയായി, ടൈമൽ മിൽസ്, ഫാബിയൻ അലൻ, മായങ്ക് മാർക്കണ്ഡെ എന്നിവരെ പുറത്താക്കാം. കഴിഞ്ഞ അവസാനിച്ച സീസണിൽ അവർക്ക് കാര്യമായൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇവർക്ക് സ്ഥാനം നഷ്ടമായേക്കും.

ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ 2018-ൽ മുംബൈ ഇന്ത്യൻസുമായുള്ള ഒരു തകർപ്പൻ സീസണിന് ശേഷം ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയ താരമാണ് . എന്നാൽ കഴിഞ്ഞ സീസണിൽ കൂടുതൽ സമയത്വവും ബഞ്ചിൽ ആയിരുന്നു മായങ്ക് . മായങ്ക് മാർക്കണ്ഡെയെ മുംബൈ കൈകാര്യം ചെയ്ത രീതി നോക്കിയാൽ താരം ടീമിന്റെ ഭാഗമാകില്ലന്ന് ഉറപ്പിക്കാം.

Read more

അതുപോലെ ദീർഘകാല പദ്ധതികൾ നോക്കിയാൽ മുംബൈ പൊള്ളാർഡ് പോലെ ഉള്ള ഓർ താരത്തിനെ ടീമിൽ തുടരാൻ അനുവദിച്ചേക്കില്ല. ഈ ലേലത്തിലൂടെ ഒരു വലിയ മാറ്റമാണ് ടീം പ്രതീക്ഷിക്കുന്നത്. ബുംറ- ആർച്ചർ സഖ്യത്തിന്റെ തീപന്തുകൾ അടുത്ത സീസണിൽ ഗുണം ഉണ്ടാക്കുമെന്നും മുംബൈ പ്രതീക്ഷിക്കുന്നു.