എന്റെ പൊന്ന് മക്കളെ എനിക്ക് ക്രിക്കറ്റ് കളിക്കാൻ പോലും അറിയില്ല, കോഹ്‌ലിയെ പുറത്താക്കിയതിന് ആൾ മാറി ട്രോൾ കിട്ടിയത് ബിസിനസുകാരന്; ഒടുവിൽ അഭ്യർത്ഥനയുമായി ഹിമാൻഷു സാങ്‌വാൻ

ഡൽഹി – റെയിൽവേസ് രഞ്ജി ട്രോഫി മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്‌ലി ഇറങ്ങുന്നതും മികച്ച പ്രകടനം നടത്തുന്നതും കാണാൻ ഇരുന്നവർക്കും നിരാശ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ സാധിച്ചില്ല. ഗ്രൂപ്പ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ബാറ്റിംഗിന് ഇറങ്ങി തൻ്റെ ആദ്യ ബൗണ്ടറിക്ക് തൊട്ടുപിന്നാലെ, ഹിമാൻഷു സാങ്‌വാൻ്റെ ഒരു ഇൻസ്‌വിംഗിംഗ് ഡെലിവറി റീഡ് ചെയ്യുന്നതിൽ കോഹ്‌ലി പരാജയപ്പെട്ടു, പന്ത് അദ്ദേഹത്തിൻ്റെ ഓഫ് സ്റ്റമ്പ് തകർത്തെറിയുക ആയിരുന്നു. മികച്ച ഒരു സ്ട്രൈറ്റ് ഡ്രൈവ് കളിച്ച കോഹ്‌ലി പക്ഷേ, അടുത്ത ഡെലിവറിയിൽ പുറത്തായത് സ്റ്റേഡിയത്തെ മുഴുവൻ നിശബ്ദമായി.

15 പന്തിൽ 6 റൺസ് മാത്രം നേടിയ ശേഷം ഇന്ത്യൻ താരം പുറത്തായപ്പോൾ വിരാട് നേരിട്ട ഓരോ പന്തുകൾക്കും ആരവമുയർത്തിയ കാണികൾക്ക് ഒരക്ഷരം പോലും പിന്നെ പ്രതികരിക്കാൻ കഴിഞ്ഞില്ല. വിരാടിൻ്റെ വിക്കറ്റിൽ സംഗ്‌വാൻ നടത്തിയ ആഘോഷം റെയിൽവേസ് ബൗളറെ സംബന്ധിച്ചിടത്തോളം പുറത്താക്കൽ എത്ര പ്രധാനമാണെന്ന് സ്ഥിരീകരിച്ചു.

വിരാട് കോഹ്‌ലിയെ പുറത്താക്കിയ റെയിൽവേ ബോളർക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. എന്തായാലും സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത ബോളറുടെ അക്കൗണ്ട് പ്രൈവറ്റ് ആയി നിലനിർത്തിയിരിക്കുക ആയിരുന്നു. എന്നാൽ നിരാശരായ ആരാധകർ അതേ പേരിലുള്ള ബന്ധമില്ലാത്ത മറ്റൊരു വ്യക്തിയെയാണ് ട്രോളിയത്. ക്രിക്കറ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത സമാന പേരിൽ ഉള്ള ഒരു ബിസിനസുകാരനെയാണ് ഇവർ ട്രോളിയത്.

ട്രോളുകൾക്ക് ഒടുവിൽ, ഒടുവിൽ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വിശദീകരണ പോസ്റ്റ് ചെയ്യാൻ നിർബന്ധിതനായി, കോഹ്‌ലിയെ പുറത്താക്കിയ ബൗളർ താനല്ലെന്ന് വ്യക്തമാക്കി. കൂടാതെ, ഡൽഹി പേസർ പ്രദീപ് സാങ്‌വാനും ആൾ മാറിയുള്ള ട്രോളുകൾക്ക് ഇരയായി.

വിരോധാഭാസമെന്നു പറയട്ടെ, പ്രദീപ് സംസ്ഥാന ക്രിക്കറ്റിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്നു, 2022 ൽ ആണ് ടീമിനായി അവസാന മത്സരം കളിച്ചത് എന്ന് മാത്രം.

https://x.com/ImAbhishek7_/status/1885215305540264047?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1885215305540264047%7Ctwgr%5E218a8da0b312a7a84fdf96159a76716d50b91177%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Fmain-cricket-wala-himanshu-sangwan-nahi-hu-kohli-fans-bombard-wrong-identity-pradeep-sangwan-with-hate-messages-101738308349376.html